മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും

Spread the love

കൊച്ചി: മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മുന്‍ ഇന്ത്യന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം ആല്‍വിന്‍ ഫ്രാന്‍സിസാണ് അക്കാദമിയുടെ മെന്റര്‍. രണ്ട് ഘട്ടങ്ങളിലായാണ് ക്യാമ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ മൂന്നിനും, രണ്ടാം ഘട്ടം മെയ് ഒന്നിനും ആരംഭിക്കും. ക്യാമ്പില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായം അഞ്ച് വയസാണ്.

അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ്, തുടക്കക്കാര്‍ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് ക്യാമ്പ് നടക്കുക. മുത്തൂറ്റ് ആല്‍വിന്‍ ബാഡ്മിന്റണ്‍ അക്കാദമി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കോര്‍പ്പറേറ്റ് കോച്ചിംഗും മുതിര്‍ന്നവര്‍ക്കുള്ള കോച്ചിംഗും നല്‍കുന്നുണ്ട്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി പ്രതിമാസ, പ്രതിദിന കോര്‍ട്ട് ബുക്കിംഗ്, ഗതാഗത, താമസ സൗകര്യങ്ങളും ലഭ്യമാണ്.

യോഗ്യരും പരിചയസമ്പന്നരുമായ പരിശീലകരുടെ കീഴില്‍ പരിശീലനം നേടാനും അവരുടെ ബാഡ്മിന്റണ്‍ കഴിവുകള്‍ പരിശീലിപ്പിക്കാനും വേനല്‍ക്കാല അവധിക്കാലം കാര്യക്ഷമമായി വിനിയോഗിക്കാനും ക്യാമ്പ് കുട്ടികള്‍ക്ക് മികച്ച അവസരമൊരുക്കുമെന്ന് അക്കാദമി അധികൃതര്‍ പറഞ്ഞു.

ബാഡ്മിന്റണ്‍ പരിശീലനത്തിന് പുറമെ കുങ്-ഫു, തായ്‌ക്വോണ്ടോ, കരാട്ടെ, നൃത്തം, യോഗ ക്ലാസുകളും അക്കാദമി സംഘടിപ്പിക്കുന്നുണ്ട്. കുങ്-ഫു, തായ്‌ക്വോണ്ടോ, കരാട്ടെ കോച്ചിംഗ് എന്നിവ ഇന്റര്‍നാഷണല്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ മാസ്റ്റര്‍ സുരന്‍, നൃത്തം സെലിബ്രിറ്റി കൊറിയോഗ്രാഫര്‍ സുനിതാ റാവു, സാംസണ്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശീലനം നല്‍കുക. ആര്‍ട്ട് ഓഫ് ലിവിംഗ് യോഗാ മാസ്റ്റര്‍ ട്രെയിനര്‍ വി ബൈജുവിന്റെ കീഴില്‍ യോഗ ക്ലാസ് നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:8921309153

 

Author