കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്സിന് സുരക്ഷാ അവാര്‍ഡ്

Spread the love

കൊച്ചി: എയര്‍ പ്രൊഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയില്‍ ഗ്യാസ് കോംപ്ലക്‌സിന് സുരക്ഷാ അവാര്‍ഡ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് ലഭിക്കുന്നത്. പ്ലാന്റിനും തൊഴിലാളികള്‍ക്കുമുള്ള മികച്ച സുരക്ഷ ഉറപ്പാക്കിയതിനാണ് അവാര്‍ഡ്. തൊഴില്‍ നൈപുണ്യ മന്ത്രാലയവും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും സംയുക്തമായാണ് ഈ അവാര്‍ഡ് നല്‍കുന്നത്. കേരള സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ നടപടികളും പാലിക്കുകയും കരാറുകാരന്റെ സുരക്ഷയിലും കമ്മ്യൂണിറ്റി വെല്‍ഫെയറിലും കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സ് മുന്നില്‍ നില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഈ അംഗീകാരം ലഭിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാന നിമിഷമാണെന്നും കൊച്ചി ടീം കഠിനാധ്വാനം ചെയ്യുന്നവരാണെന്നും എയര്‍ പ്രോഡക്ട്സ് ഇന്ത്യയുടെ കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജുവാന്‍ ഗോണ്‍സാലസ് പറഞ്ഞു.

ATHIRA

Author