പ്രൊഫ. കോശി വര്ഗീസ് ഡാളസിൽ നിര്യാതനായി

Spread the love

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) അന്തരിച്ചത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വര്ഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത് . 37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിലാണ് സ്ഥിര താമസം.

നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനുപുറമെ, ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു. സൂസൻ വര്ഗീസ് (യു. ടി. സൗത്ത് വെസ്റ്റ് ) ഭാര്യയാണ് , മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്. രണ്ടു പേരും അവിവാഹിതരാണ്. എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് – ഹൂസ്റ്റൺ എന്നിവരാണ് സഹോദരങ്ങൾ.

ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30, വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.

500 US Highway 80 E
Sunnyvale, TX 75182

കൂടുതൽ വിവരങ്ങൾക്ക്  താഴെക്കാണുന്ന വെബ് അഡ്രസ് പരിശോധിക്കുക.

(Jain Mathew Mundackal)

Author