പുരസ്കാര വിതരണം 31.03.2023.
സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനള്‍ക്കുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ്,വജ്ര, സുവര്‍ണ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഓട്ടോമൊബൈല്‍ ,കണ്‍സ്ട്രക്ഷന്‍, ആശുപത്രി, ഹോട്ടല്‍ & റസ്റ്റാറണ്ട് ,ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങള്‍ ,സ്റ്റാര്‍ ഹോട്ടല്‍ & റിസോര്‍ട്ട് ,മെഡിക്കല്‍ ലാബ് ,സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ എന്നിങ്ങനെ 11 മേഖലകളിലെ മികച്ച സ്ഥാപനങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചത്. മേഘാ മോട്ടോര്‍സ് ( ഓട്ടോമൊബൈല്‍ ),വര്‍മ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം( കണ്‍സ്ട്രക്ഷന്‍), സഞ്ജീവനി മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആലപ്പുഴ( ആശുപത്രി), ജാസ് കള്‍നറി സ്പെഷ്യാഷിലിറ്റീസ് ഇടപ്പള്ളി (ഹോട്ടല്‍),ഓവര്‍ബാങ്ക് ടെക്നോളജീസ് എറണാകുളം (ഐ ടി),ഭീമാ ജുവലേഴ്സ് പത്തനംതിട്ട( ജൂവലറി), പി എ സ്റ്റാര്‍ സെക്യൂരിറ്റീസ് സര്‍വീസസ് ആലപ്പുഴ( സെക്യൂരിറ്റി സ്ഥാപനങ്ങള്‍), മാരിയറ്റ് ഹോട്ടല്‍ കൊച്ചി( സ്റ്റാര്‍ ഹോട്ടല്‍ /റിസോര്‍ട്ട്) ,ഡി ഡി ആര്‍ സി എറണാകുളം( മെഡിക്കല്‍ ലാബ്), ലുലു ഇന്‍റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ എറണാകുളം( സൂപ്പര്‍മാര്‍ക്കറ്റ്), സിംല ടെക്സ്റ്റൈല്‍സ് കൊട്ടിയം( ടെക്സ്റ്റൈല്‍ ഷോപ്പൂകള്‍) എന്നീ സ്ഥാപനങ്ങള്‍ അതത് മേഖലകളിലെ മികച്ച സ്ഥാപനങ്ങളായി മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അര്‍ഹരായി.
കെ പി മോട്ടോര്‍സ്, ജി എം എ പിനാക്കിള്‍ ആലുവ( ഓട്ടോമൊബൈല്‍ ),വിശ്രം ബില്‍ഡേഴ്സ്, അസെറ്റ് ഹോംസ്(കണ്‍സ്ട്രക്ഷന്‍), ഐ കെയര്‍ ഹോസ്പിറ്റല്‍ ഒറ്റപ്പാലം, ലൈലാസ് ഹോസ്പിറ്റല്‍ തിരൂരങ്ങാടി മലപ്പുറം( ആശുപത്രി), ഹോട്ടല്‍ അബാദ് അട്രിയം എറണാകുളം,ഹോട്ടല്‍ പ്രസിഡന്‍സി നോര്‍ത്ത് കൊച്ചി (ഹോട്ടല്‍),ഡി എല്‍ ഐ സിസ്റ്റം മലപ്പുറം, അമേരിഗോ സ്ട്രക്ചറല്‍ എന്‍ജിനീയേഴ്സ് ആലപ്പുഴ(ഐ ടി), ചെമ്മണ്ണൂര്‍ ജുവലേഴ്സ് കോഴിക്കോട്, മലബാര്‍ ഗോള്‍ഡ് പാലക്കാട് (ജൂവലറി),കേരള എക്സ് സര്‍വീസ് വെല്‍ഫയര്‍ അസോസിയേഷന്‍ എറണാകുളം, പ്രൊഫഷണല്‍ സെക്യൂരിറ്റീസ് കോലഞ്ചേരി ( സെക്യൂരിറ്റി സ്ഥാപനങ്ങള്‍), ഫോര്‍ പോയിന്‍റ്സ് കൊച്ചി,ബ്രണ്ടന്‍ ഹോട്ടല്‍ കൊച്ചി ( സ്റ്റാര്‍ ഹോട്ടല്‍ /റിസോര്‍ട്ട്),ബയോ വിഷോ ഇന്ത്യ മാവേലിക്കര,ഡോ ഗിരിജ ഡൈഗ്നോസ്റ്റിക് ലാബ് ആറ്റിങ്ങല്‍ തിരുവനന്തപുരം ( മെഡിക്കല്‍ ലാബ്), ധന്യാ കണ്‍സ്യൂമേഴ്സ് പ്രൈവറ്റ് ലിമിറ്റ്ഡ് കൊല്ലം, ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റ് പെരിന്തല്‍മണ്ണ മലപ്പുറം( സൂപ്പര്‍മാര്‍ക്കറ്റുകള്‍), കല്യാണ്‍ സില്‍ക്ക്സ് ചൊവ്വ കണ്ണൂര്‍,സിന്ദൂര്‍ ടെക്സ്റ്റൈല്‍സ് കല്‍പ്പറ്റ വയനാട് (( ടെക്സ്റ്റൈല്‍ ഷോപ്പുകള്‍) എന്നീ സ്ഥാപനങ്ങള്‍ വിവിധ മേഖലകളില്‍ രണ്ടാമതും മൂന്നാമതും സ്ഥാനത്തെത്തി യഥാക്രമം വജ്ര, സുവര്‍ണ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലിട സംസ്കാരം സൃഷ്ടിക്കുന്നതോടൊപ്പം മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നത്.
മികച്ച തൊഴില്‍ ദാതാവ്,സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ എന്നിങ്ങിനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തുക. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകളില്‍ എ എല്‍ ഒമാരുടെ നേരിട്ടുള്ള സ്ഥലപരിശോധനയടക്കും ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ വിവിധ തലങ്ങളിലുള്ള സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.
വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ നാളെ(31.03.2023) ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യാതിഥിയായ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ വജ്ര അവാര്‍ഡുകളും, തൊഴിലും നൈപുണ്യവും സെക്രട്ടറി അജിത് കുമാര്‍ സുവര്‍ണ അവാര്‍ഡുകളും വിതരണം ചെയ്യും. ലേബര്‍ കമ്മിഷണര്‍ ഡോ കെ വാസുകി, അഡീ ലേബര്‍ കമ്മിഷണര്‍ കെ എം സുനില്‍, തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍
9745507225