ലാന്‍ഡ് ബാങ്ക് പദ്ധതി: ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Spread the love

സംസ്ഥാനത്ത് കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി ആദിവാസി പുനരധിവാസ വികസന ജില്ലാ മിഷന്‍ (ടി.ആര്‍.ഡി.എം) മുഖേന ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വാങ്ങി നല്‍കുന്ന ലാന്‍ഡ് ബാങ്ക് പദ്ധതിക്കായി പാലക്കാട് ജില്ലയിൽ ഭൂമി വില്‍പ്പനയ്ക്ക് തയ്യാറുള്ള ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരുള്ള മണ്ണാര്‍ക്കാട് താലൂക്കിലെ തെങ്കര, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകള്‍, ചിറ്റൂര്‍ താലൂക്കിലെ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടി, മുതലമട ഗ്രാമപഞ്ചായത്തുകള്‍, ആലത്തൂര്‍ താലൂക്കിലെ വണ്ടാഴി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ഭൂവുടമകളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളതും യാതൊരുവിധ നിയമക്കുരുക്കുകളില്‍ ഉള്‍പ്പെടാത്തതും ബാധ്യതകളില്ലാത്തതും കൃഷിയോഗ്യവും വാസയോഗ്യവുമാണെന്ന് ഉറപ്പുവരുത്തി ഭൂമി വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം ഉള്‍പ്പെടുത്തിയ അപേക്ഷ ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ഒരേക്കര്‍ വരെ ഭൂമിയുള്ള ഉടമസ്ഥര്‍ ഏപ്രില്‍ 30 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2505309.

Author