ഫ്രണ്ട്സ് ഓഫ് സണ്ണിവെയ്ൽ പബ്ലിക് ലൈബ്രറി രണ്ടാം വാർഷീകം ആകർഷകമായി

Spread the love

സണ്ണിവെയ്ൽ : ഫ്രണ്ട്സ് ഓഫ് സണ്ണിവെയ്ൽ പബ്ലിക് ലൈബ്രറി രണ്ടാം വാർഷീക ആഘോഷങ്ങൾ ഏഷ്യൻവംശജർ ,തദ്ദേശവാസികൾ എന്നിവരുടെ സാന്നിധ്യവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ആകർഷകമായി.

ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 10 മണിക് ആരംഭിച്ച ആഘോഷങ്ങൾ ഉച്ചക്കുശേഷം മൂന്നുമണി വരെ നീണ്ടുനിന്നു.പുസ്തകപ്രദര്ശനം,കരകൗശല വില്പന സ്റ്റാളുകൾ,വിവിധ രുചികളിലുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ സ്റ്റാളുകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സജീകരിച്ചിരുന്നു .നൂറുകണക്കിന് പുസ്തകങ്ങളും

വില്പനക്ക് വെച്ചിരുന്നു മലയാളിയും സണ്ണിവെയ്ൽ സിറ്റി മേയറുമായ സജി ജോർജ് ,സണ്ണിവൈൽ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന മനു ഡാനി,പബ്ലിക് ലൈബ്രറി ബോർഡ് അംഗം ജോബി ,ജോസ് ജോസഫ് കുഴുപ്പിള്ളി ,ബെന്നി ജോൺ ,അറ്റോർണി ഡാനി,രഞ്ജിത്, തുടങ്ങിയവർ ആഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. നിരവധി ആളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾക്കിടയിൽ കൗൺസിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ടു വോട്ടു അഭ്യർത്ഥിച്ചതും മേയർ സജിജോർജിന്റെ പിന്തുണയും തിരെഞ്ഞെടുപ്പ് വിജയത്തിന് ആത്മവിശ്വാസം വര്ധിപ്പി ച്ചതായി മനു അഭിപ്രായപ്പെട്ടു.

Author