സംസ്‌കൃത സർവ്വകലാശാലഃ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും

Spread the love

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും. സംസ്കൃതം സാഹിത്യം, ഇംഗ്ലീഷ്, ഡാൻസ്-മോഹിനിയാട്ടം, മ്യൂസിക് പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ മെയ് എട്ടിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കംപാരറ്റീവ് ലിറ്ററേച്ചർ, സൈക്കോളജി, സംസ്കൃതം വേദാന്തം പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ ആരംഭിക്കും. മെയ് ഒൻപതിന് രാവിലെ പത്തിന് മലയാളം, ഡാൻസ്-ഭരതനാട്യം, പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി, ഉച്ചകഴിഞ്ഞ് രണ്ടിന് ഹിസ്റ്ററി, ഹിന്ദി, മെയ് 15ന് രാവിലെ പത്തിന് സാൻസ്ക്രിറ്റ് ജനറൽ, തീയറ്റർ, എം. എസ്. ഡബ്ല്യു., സംസ്കൃതം വ്യാകരണം, ഉച്ചകഴിഞ്ഞ് രണ്ടിന് എം. പി. ഇ. എസ്., സോഷ്യോളജി, മെയ് 16ന് രാവിലെ 10ന് എം. എഫ്. എ., സംസ്കൃതം ന്യായം, അറബിക്, ഫിലോസഫി, ജ്യോഗ്രഫി ഉച്ചകഴിഞ്ഞ് രണ്ടിന് മ്യൂസിയോളജി, വേദിക് സ്റ്റഡീസ്, ഉർദ്ദു എന്നീ ക്രമത്തിൽ പ്രവേശന പരീക്ഷകൾ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. എം. എഫ്. എ./തിയറ്റർ/മ്യുസിക്/‍ഡാൻസ് (ഭരതനാട്യം/മോഹിനിയാട്ടം) പ്രോഗ്രാമുകൾക്കായുളള അഭിരുചി/പ്രാക്ടിക്കൽ പരീക്ഷകളും പോർട്ട്ഫോളിയോ പ്രസന്റേഷനും ഇന്റർവ്യൂവും പ്രവേശന പരീക്ഷാദിവസം തന്നെ കാലടി മുഖ്യ ക്യാമ്പസിലുളള അതത് ഡിപ്പാർട്ട്മെന്റുകളിൽ നടക്കും. എം. എഫ്. എ. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ പോർട്ട്ഫോളിയോകൾ പ്രവേശന പരീക്ഷയ്ക്ക് ശേഷം വകുപ്പ് തലവന് സമർപ്പിക്കേണ്ടതാണ്. എം. പി. ഇ. എസ്. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ മെയ് 15ന് രാവിലെ എട്ടിന് ശാരീരികക്ഷമത പരീക്ഷയ്ക്കായി കാലടി മുഖ്യക്യാമ്പസിൽ ഹാജരാകേണ്ടതാണ്.

2) സംസ്‌കൃത സർവ്വകലാശാലഃ രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾക്ക് അപേക്ഷിക്കാം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾക്ക് (2022ന് മുമ്പുളള പ്രവേശനം) ഓൺലൈനായി അപേക്ഷിക്കുവാനുളള അവസാന തീയതി ഏപ്രിൽ 17. ഫൈനോടെ ഏപ്രിൽ 19 വരെയും സൂപ്പർഫൈനോടെ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ: 9447123075