കൊച്ചി : ഡിജിറ്റല്‍ ധനകാര്യ സേവന കമ്പനിയായ ഡിഎംഐ ഫിനാന്‍സ് 40 കോടി യുഎസ് ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂര്‍ത്തിയാക്കി. മിറ്റ്‌സുബിഷി യുഎഫ്‌ജെ ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു നിക്ഷേപ സമാഹരണം. സുമിറ്റോമോ സിറ്റ്‌സുയി ട്രസ്റ്റ് ബാങ്ക് ഉൾപ്പെടെ നിലവിലെ നിക്ഷേപകരും പങ്കാളികളായി. പ്രാഥമിക, ദിദ്വീയ ഇടപാടുകളും ഈ നിക്ഷേപ റൗണ്ടില്‍ ഉള്‍പ്പെടും. വ്യക്തിഗത, എംഎസ്എംഇ വായ്പകൾ, ഉപഭോക്തൃ സേവനം, കലക്ഷൻ ഉൾപ്പെടെയുള്ള ധനകാര്യ സേവനങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തിൽ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഡിഎംഐ ഫിനാൻസ്. സാംസങ്, ഗൂഗിൾ പേ, എയർടെൽ തുടങ്ങിയവരുടെ എംബഡഡ് ഡിജിറ്റൽ ഫിനാൻസ് പങ്കാളി കൂടിയാണ് ഡിഎംഐ ഫിനാൻസ്.
Anju V Nair