ഫണ്ട് സമാഹരണം 11 മില്യൺ ഡോളറുമായി ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി

Spread the love

സൗത്ത് കരോലിന:പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം 11 മില്യൺ ഡോളറുമായി നിക്കി ഹേലി ഡൊണാൾഡ് ട്രംപിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തു . സൗത്ത് കരോലിന മുൻ ഗവർണറും യുഎൻ അംബാസഡറുമായ നിക്കി ഹേലിയുടെ പ്രചാരണം ആദ്യ മൂന്ന് മാസങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ബഹു ദൂരം മുന്നോട്ടുപോയതായി പ്രചാരണ മാനേജർ ബെറ്റ്‌സി ആങ്ക്‌നി ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

ആദ്യ പ്രൈമറി സംസ്ഥാനങ്ങളായ അയോവയിലും ന്യൂ ഹാംഷെയറിലും 19 ഇവന്റുകൾ ആതിഥേയത്വം വഹിച്ചത് ഉൾപ്പെടെയുള്ള “സജീവ റീട്ടെയിൽ കാമ്പെയ്‌നിംഗിന്റെ” ഫലമാണിതെന്ന് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന മാനേജർ ബെറ്റ്‌സി ആങ്ക്‌നി പറഞ്ഞു..ട്രംപ് 2016, 2020 കാമ്പെയ്‌നുകളിൽ ധനസമാഹരണ സമാഹരണത്തിൽ വളരെ മുൻപന്തിയിലായിരുന്നു.

ഫെബ്രുവരി 15-ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു മാർച്ച് അവസാനത്തോടെ 11 മില്യൺ ഡോളർ സമാഹരിച്ചതായി ഹേലിയുടെ കാമ്പയിൻ പ്രഖ്യാപിച്ചു.70,000 ആളുകളിൽ നിന്നാണ് പണം ലഭിച്ചത്, അവരിൽ 67,000 പേർ 200 ഡോളറോ അതിൽ കുറവോ നൽകിയെന്ന് ബെറ്റ്‌സി പറയുന്നു.

ഫെഡറൽ ഇലക്ഷൻ കമ്മീഷൻ രേഖകൾ പ്രകാരം നവംബർ 15 ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം 2022 ൽ 3.8 മില്യൺ ഡോളറാണ് സമാഹരിച്ചത് . 2023 മുതൽ ഇന്ന് വരെ 9.5 മില്യൺ ഡോളറായി ഉയർന്നിട്ടുണ്ട് മാർച്ച് 30 ന് അദ്ദേഹത്തിന്റെ കുറ്റാരോപണം പരസ്യമായതിന് ശേഷം ആദ്യ 24 മണിക്കൂറിനുള്ളിൽ 4 മില്യൺ ഡോളറിലധികം സമാഹരിച്ചിരുന്നു.

Author