വിദ്യാർത്ഥിക്ക് ധനസഹായം നൽകി

Spread the love

വലപ്പാട് : മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ്ബ് ഓഫ് വലപ്പാട് എക്സലും സംയുക്തമായി തൃശ്ശൂർ സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയ്ക്ക് ഇൻസുലിൻ പമ്പ് വാങ്ങുന്നതിനുള്ള ധനസഹായം നൽകി. മണപ്പുറം ഫിനാൻസിന്റെ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ തുക കൈമാറി. തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗം ഹെഡ് ശിൽപ ട്രീസ സെബാസ്റ്റിൻ, മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട്, ലയൺസ് ക്ലബ്ബ് ഓഫ് വലപ്പാട് എക്സൽ സെകട്ടറി ജെൻസൺ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Report : Ajith V Raveendran

Author