സുഡാനിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തിരികെയെത്തിക്കുന്ന മലയാളികളുടെ നാട്ടിലേയ്ക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

Spread the love

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തിരികെയെത്തിക്കുന്ന മലയാളികളുടെ നാട്ടിലേയ്ക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്തി. സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരത്തെ കത്തയച്ചിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *