നിയമസഭാ ലൈബ്രറിയുടെ മദ്ധ്യ മേഖലാ ജില്ലകൾ കേന്ദ്രീകരിച്ച് തൃശ്ശൂരിൽ പരിപാടി

Spread the love

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മധ്യമേഖലാ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി മെയ് രണ്ടിനു തൃശ്ശൂർ കേരള സംഗീതനാടക അക്കാദമി റീജിയണൽ തീയേറ്ററിൽ നടക്കും. രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൃശ്ശൂർ മേയർ എം.കെ. വർഗീസ്, സാമാജികർ, എം. പി. തുടങ്ങിയവർ ആശംസ നേരും. പരിപാടിയോടനുബന്ധിച്ച് നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന ചരിത്ര പ്രദർശനം, നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദർശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദർശനം, പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. തൃശ്ശൂർ ജില്ലയിലെ മുൻ സാമാജികർക്കും സാഹിത്യകാരൻ സച്ചിദാനന്ദനും ആദരം നൽകുന്ന ചടങ്ങിൽ മുൻ സാമാജികർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരും പങ്കെടുക്കും. ‘കേരളം : നവോത്ഥാനവും ശേഷവും’ എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടിയും ഉണ്ടായിരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *