രാഘവനെ കാത്തിരിക്കുന്ന ജാനകി ; ആദിപുരുഷിന്റെ പുത്തൻ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

Spread the love

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സീതാ നവമി ദിനത്തിൽ പുത്തൻ മോഷൻ പോസ്റ്റർ പങ്കുവെച്ച് ആദിപുരുഷിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ സീതാദേവിയായി എത്തുന്ന കൃതി സനോന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ‘റാം സിയ റാം’എന്ന ഗാനം ഉൾപ്പെടുത്തിയുള്ള ഓഡിയോ ടീസറും പങ്കുവെച്ചിട്ടുണ്ട്. ചിന്താവിഷ്ടയായി രാഘവനെ കാത്തിരിക്കുന്ന സീതായെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. 2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്.

ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവന്‍ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

Report :  Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *