സഹകരണ സംഘം പുനരുദ്ധാരണ നിധി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മെയ് 3) വൈകീട്ട് മൂന്നിന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിൽ നിന്ന് റിസർവ് ഫണ്ട്, അഗ്രികൾച്ചർ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ട് എന്നിവയിലേക്ക് മാറ്റുന്ന തുകയിൽ നിന്ന് നിശ്ചിത വ്യവസ്ഥകളോടെ വായ്പയായി സ്വീകരിക്കുന്ന തുക, സർക്കാർ ധനസഹായം, മറ്റു ഏജൻസികളിൽ നിന്ന് സമാഹരിക്കുന്ന തുക എന്നിവയിൽ നിന്നാണ് പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്തുന്നത്. സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിൽ വിനിയോഗിക്കുക, സഹകരണ മേഖലയിലെ നിക്ഷേപ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക, ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിന് സഹായിക്കുക, ദുർബല സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണിരാജു, ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ടി. വി. സുഭാഷ് എന്നിവർ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *