ന്യു യോർക്ക്: നിര്യാതനായ അഗസ്റ്റിൻ പോളിന്റെ സംസ്കാര ചടങ്ങുകൾ മെയ് 6-ന് ശനിയാഴ്ച രാവിലെ റോക്ക് ലാൻഡ് കൗണ്ടിയിലെ നാനുവറ്റിലെ സെൻറ് ആന്റണീസ് ദേവാലയത്തിൽ (36 വെസ്റ്റ് നയാക്ക് റോഡ്, നാനുവറ്റ് -10954) വെച്ച് നടത്തപ്പെടുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം സ്ഥിരമായി ഈ ദേവാലയത്തിലാണ് വിശുദ്ധ ബലിയിൽ പങ്കെടുത്തിരുന്നത്.
പരേതനായ അഗസ്റ്റിൻ പോൾ ഫൊക്കാനയുടെ സീനിയർ നേതാവും, സാമുഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും, ഹഡ്സഡ്ൺ വാലി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ.ആനി പോളിന്റെ ഭർത്താവുമാണ്.
രാമപുരം തേവർകുന്നേൽ പരേതരായ അഗസ്റ്റിന്റയും മേരിയുടെയും ഏഴാമത്തെ പുത്രനാണ് പരേതൻ.
മക്കൾ: ഡോ.മറീന പോൾ, ഷബാന പോൾ & നടാഷ പോൾ.
മരുമക്കൾ: ജോൺ ഒരസെസ്‌കി, ബ്രാഡ് കീൻ.
സഹോദരർ: പരേതനായ അഗസ്റ്റിൻ അഗസ്റ്റിൻ (കേരളം-ത്രേസ്യാമ്മ അഗസ്റ്റിൻ (ഭാര്യ). മക്കൾ: മേരി ഡാനിയൽ, ജോണ് അഗസ്റ്റിൻ, ബെന്നി അഗസ്റ്റിൻ); കുര്യാക്കോസ് തേവർകുന്നേൽ (കേരളം-തങ്കമ്മ കുര്യാക്കോസ് (ഭാര്യ), മകൾ: സിബി, സജി); അഗസ്റ്റിൻ ജോസഫ് (യു.എസ്.എ -ത്രേസ്യാമ്മ ജോസഫ് (ഭാര്യ). മക്കൾ: വിജോ ജോസഫ്, ബിന്ദു ഗോട്ടിലെബ്); ജോർജ് തേവർകുന്നേൽ (തൃശൂർ-അന്നക്കുട്ടി ജോർജ്(ഭാര്യ). മക്കൾ: ബിജു ജോർജ്, അജോ ജോർജ്); പരേതയായ സിസ്റ്റർ ലിസ അഗസ്റ്റിൻ.; സിസ്റ്റർ മേരി ഗ്രേസ് (സേക്രട്ട് ഹാർട്ട് കോൺവെന്റ്, ഏഴാച്ചെരി, രാമപുരം).; സിസ്റ്റർ ആനി തേവർകുന്നേൽ (സലേഷ്യൻ കോൺവന്റ്, റോം).; പരേതനായ തോമസ് അഗസ്റ്റിൻ.; കത്രിക്കുട്ടി ജോർജ് (യു.എസ് – ജോർജ് പാലക്കുഴിയിൽ. മക്കൾ: ജിൻസി ബിനീഷ്, ജെറിൻ ജോർജ്.; തെരേസ (മോളി) മരുതനാൽ, മാത്യു മരുതനാൽ (ഭർത്താവ്) U.S.A, മക്കൾ:ജോയൽ, ജസ്റ്റിൻ, ജ്യോതി.
മെയ് 5 വെള്ളിയാഴ്ച ന്യു സിറ്റിയിലെ ഹിഗ്ഗിൻസ് ഫ്യുണറൽ ഹോമിൽ (321 സൗത്ത് മെയിൻ സ്ട്രീറ്റ്, ന്യു സിറ്റി, ന്യു യോർക്ക്-10956) വൈകീട്ട് 2 മണി മുതൽ 5 മണി വരേയും, 6 മണി മുതൽ 9 മണി വരേയും പൊതുദർശനം നടത്തപ്പെടും.
ഒരാഴ്ച മുമ്പ് സഹോദരപുത്രന്റെ വൈദീകാഭിഷേകത്തിൽ പങ്കെടുക്കാൻ വേണ്ടി ആനി പോളിനോടൊ പ്പം നാട്ടിൽ പോയ പോൾ പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ചു അന്ത്യം സംഭവിക്കുകയുമായിരുന്നു.
ഫൊക്കാനയുടെ ആദ്യ കാലം മുതലുള്ള പ്രവർത്തകൻ ആണ് അഗസ്റ്റിൻ പോൾ. മിക്ക ഫൊക്കാന കൺവെ ൻഷനിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ആൽബനി കൺവെൻഷനിൽ മാഗസിൻ എഡിറ്ററായും മികവുറ്റ പ്രവർത്തനം കാ ഴ്ചവെച്ചിരുന്നു .
ആനി പോ ളിന്റെ രാഷ്ടീയ ഉയർച്ചയിൽ മുഖ്യ പങ്ക് വഹിച്ചിരുന്നത് അഗസ്റ്റിൻ പോൾ ആയിരുന്നു. ആനി പോൾ ഫൊക്കാനയുടെ എക്സിക്യൂ ട്ടീവ് കമ്മറ്റിയിലും, ട്രസ്റ്റീ ബോർഡിലും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയിലൂടെ വളർന്നു വന്ന് അമേരിക്കൻ രാഷ്ട്രീ യത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായ ആനി പോൾ മൂന്ന് തവണ കൗണ്ടി ലെജിസ്ലേറ്റർ ആയും, മെജോരിറ്റി ലെജിസ്ലേറ്റീവ് വൈസ് ചെയർ പേഴ്സണായും വിവിധ കമ്മിറ്റികളിൽ ചെയർ പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. ഈ ടേമിലേക്കും കൗണ്ടിയുടെ ലെജിസ്ലേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വിജയങ്ങളുടെ എല്ലാം പിന്നിലെ സൂത്രധാരൻ അഗസ്റ്റിൻ പോൾ ആയിരിന്നു എന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്.
അമേരിക്കൻ മലയാളി സമൂഹത്തിൽ ചിരിച്ച മുഖവുമായി ഇപ്പോഴും കാണപ്പെട്ടിരുന്ന അഗസ്റ്റിൻ പോളി ന്റെ നിര്യാണം അമേരിക്കൻ മലയാളി സമൂഹത്തിന് തീരാനഷ്ട്മാണ് ഉണ്ടാക്കിയതെന്ന് വിവിധ സാമൂഹീക, സാംസ്കാരിക നേതാക്കന്മാർ തങ്ങളുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
റിപ്പോര്‍ട്ട്: സെബാസ്റ്റ്യന്‍ ആന്റണി