ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സര്‍ക്കാരിനുള്ള മിടുക്കാണ് എ.ഐ ക്യാമറ തട്ടിപ്പിലും തെളിഞ്ഞു കാണുന്നത്- രമേശ് ചെന്നിത്തല

Spread the love

1. ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സര്‍ക്കാരിനുള്ള മിടുക്കാണ് എ.ഐ ക്യാമറ തട്ടിപ്പിലും തെളിഞ്ഞു കാണുന്നത്.

2. വല്ലഭനും പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും തട്ടിപ്പ് നടത്താനുള്ള വൈഭവമാണ് പിണറായി സര്‍ക്കാരിനെ വ്യത്യസ്ഥമാക്കുന്നത്.

3. കോവിഡ് വന്നപ്പോള്‍ അത് തന്നെ തക്കമെന്ന മട്ടില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നടത്തിയ സ്പ്രിംഗ്‌ളര്‍ അഴിമതി പോലെ, കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് വിദേശ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ നടത്തിയ ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ് പോലുള്ള ആസൂത്രിതമായ മറ്റൊരു തട്ടിപ്പാണിതും.

4. എ.ഐ ക്യാമറകള്‍ വച്ചുള്ള സേഫ് കേരളാ പദ്ധതിക്ക് രൂപം നല്‍കുന്നതിന് വളരെ മുന്‍പ് തന്നെ ഈ തട്ടിപ്പിന്റെ ഗൂഢാലോചനകളും നീക്കങ്ങളും നടന്നു എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്.

5. ആദ്യം അഴിമതി നടത്താനുള്ള തന്ത്രം തയ്യാറാക്കി. അതിനുള്ള കമ്പനികളും രംഗത്തെത്തി. അത് കഴിഞ്ഞാണ് അഴിമതി നടത്താന്‍ പാകത്തിന് പദ്ധതി തയ്യാറാക്കുന്നത്. അടിമുടി കൃത്രിമവും ഒത്തുകളിയും നിറഞ്ഞിരിക്കുന്നത് അതിനാലാണ്.

6. SRIT, അക്ഷര എന്റര്‍പ്രൈസസ്, അശോകാ ബില്‍ഡ്‌കോണ്‍ എന്നീ കമ്പനികളാണല്ലോ ഇതിന്റെ ടെണ്ടറില്‍ പങ്കെടുത്തത്. ഇത് കൂട്ടു കച്ചവടമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.

7. സേഫ് കേരള പദ്ധതിയുടെ ഇ ടെണ്ടര്‍ നടപടി നടക്കുന്നതിന് മുന്‍പ് തന്നെ SIRTയും അശോകയും തമ്മില്‍ ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് ഞാന്‍ പുറത്തു വിടുകയാണ്.

8. കെ.ഫോണ്‍ പദ്ധതിയില്‍ കരാര്‍ നേടിയ SIRT 313 കോടി രൂപയുടെ ഉപകരാര്‍ അശോകയ്ക്ക് 2019 ല്‍ തന്നെ നല്‍കിയിട്ടുണ്ട്. . അവര്‍ക്ക് ഇത്രയും വലിയ പണി ഏറ്റെടുക്കാനുള്ള സാങ്കേതിക പ്രാപ്തി ഉണ്ടോ എന്ന ചോദ്യം ഉയരുന്നു.

അശോകയാകട്ടെ മുഖ്യമന്ത്രിയുടെ ബന്ധുവായ കമ്പനി പ്രസാദിയോക്ക് ഇതിന്റെ ഉപകരാര്‍ നല്‍കി. അതിന്റെ തെളിവും ഞാന്‍ നിങ്ങള്‍ക്ക് തരാം.

കെ. ഫോണിലെ ഏറ്റവും വലിയ തീവെട്ടി കൊള്ളഎന്ന് പറയുന്നത് 7 വര്‍ഷത്തേക്ക് മെയിന്റനന്‍സ് മാത്രമായി 363 കോടി വകയിരിത്തീട്ടുണ്ട് അത് ഉല്‍പ്പനയാണ് ടെന്‍ഡര്‍ SRIT ഭാരത് ഇലട്രോണിക് ഉല്‍പ്പട്ട കന്‍സോര്‍യത്തിനു നല്‍കിയത് എന്നിട്ട് ഈ വര്‍ഷം Feb 20 ന് വീണ്ടും മെയിന്റനന്‍സിനു ടെന്‍ഡര്‍ വിളിക്കുന്നു എന്നിട്ട് മാര്‍ച്ച് 24ന് SRIT യുടെ ടെന്‍ഡര്‍ അംഗീകരിച്ച് ഉത്തരവ് ഇറക്കുന്നു ഇതില്‍ പറയുന്നത് കെ. ഫോണ്‍ വരുമാനത്തിന്റെ 10 മുതല്‍ 12 % വരെ ഈ കമ്പനിക്ക് നല്‍കാമെന്ന് ഐ.റ്റി ഇന്‍ഫ്രാച്ചര്‍ ലിമിറ്റട്ട് ഉത്തരവ് ഇറക്കുന്നു ഇതിന്റെ കോപ്പിനി നിങ്ങള്‍ക്ക് നല്‍കാം ഇത് തീവെട്ടി കൊള്ളയല്ലാതെ മറ്റെന്താണ്
7 വര്‍ഷത്തെ മെയിന്റനന്‍സിന് 363 കോടി ആദ്യ ടെന്‍ഡറില്‍ വകയിരിത്തിയ ശേഷം പിന്നെ എന്തിന് വീണ്ടും ടെന്‍ഡര്‍ വിളിച്ച് വരുമാനത്തിന്റെ 10% S RIT നല്‍കാന്‍ തീരുമാനിച്ചു

9. ഇത് കഴിഞ്ഞാണ് ഈ കമ്പനികള്‍ എ.ഐ ക്യാമറാ ടെണ്ടറില്‍ പങ്കെടുക്കുകയും കൂട്ടു കച്ചവടം നടത്തുകയും ചെയ്തത്.

10. എല്ലാം നേരത്തെ നിശ്ചയിച്ച തിരക്കഥ അനുസരിച്ചായിരുന്നു എന്ന് വ്യക്തം. രാഷ്ട്രീയമായ വന്‍പിന്‍ബലത്തോടെ നടന്ന അഴിമതിയാണ് ഇതെന്ന് വ്യക്തം.

11. ഈ അഴിമതി സംബന്ധിച്ച എല്ലാ തെളിവുകളും ഇതിനകം പുറത്തു വന്നിരിക്കുകയാണ്. അവ കണ്ടാല്‍ ഏത് കൊച്ചു കുട്ടിക്കും എന്താണ് നടന്നിരിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാവും.

12. ഇത്രയും തെളിവുകളോടെ അരോപണം ഉന്നയിക്കപ്പെട്ടിട്ടും സര്‍ക്കാരും മുഖ്യമന്ത്രിയും മൗനം അവലംബിക്കുന്നത് അവര്‍ക്ക് ഒന്നും പറയാന്‍ ഇല്ലാത്തു കൊണ്ടാണ്.

13. കള്ളം കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഉത്തരം മുട്ടിപ്പോവുന്നത് കൊണ്ടാണ്.

14. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹം മൗനം തുടരുന്നു. സാധാരണ ഗതിയില്‍ ഇതിനകം പൊട്ടിത്തെറിക്കേണ്ട ആളാണ്. പക്ഷേ ഇത്തവണ എല്ലാ തെളിവുകളും പുറത്തു വന്നതിനാല്‍ പൊതു സമൂഹത്തെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

15. പക്ഷേ മുഖ്യമന്ത്രിയും സര്‍ക്കാരും കണ്ണടച്ച് ഇരുട്ടാക്കാമെന്ന് വ്യാമോഹിക്കണ്ട. ഈ തട്ടിപ്പ് നടത്താന്‍ യുഡിഎഫും ജനങ്ങളും അനുവദിക്കില്ല.

16. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഈ പദ്ധതി റദ്ദാക്കി ഇതിനെക്കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണം

Author

Leave a Reply

Your email address will not be published. Required fields are marked *