ഹൂസ്റ്റൺ: ടെക്സസിൽ ഒരാഴ്‌ചയിലധികം നീണ്ടുനിന്ന ഏർലി വോട്ടിനു ശേഷം ശനിയാഴ്ച നടന്ന വോട്ടിങ്ങിൽ കെൻ മാത്യു റൺ ഓഫിൽ എത്തി. മൊത്തം പോൽ ചെയ്ത 1230 വോട്ടുകളിൽ നിലവിലെ മേയർ സെസിൽ വില്ലിസ് 513 വോട്ടുകൾ നേടിയപ്പോൾ കെൻ മാത്യു 322 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇരുവർക്കും പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനം വോട്ടുകൾ ലഭിക്കാതിരുന്നതാണ് മത്സരം റൺ ഓഫിലേക്ക് മാറിയത്..ശക്തമായ മത്സരത്തിൽ 4 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്, മറ്റു സ്ഥാനാർത്ഥികളായ ഡോൺ ജോൺഡ് 197 വോട്ടുകളും വെൻ ഗേറ 198 വോട്ടുകളും നേടി. കെൻ മാത്യൂ നീണ്ട 17 വര്ഷം സിറ്റി കൌൺസിൽ മെമ്പർ, പ്രോടെം മേയർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
റൺ ഓഫ് മത്സരത്തിൽ മേയറായി വിജയിക്കുവാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും മലയാളികളായ എല്ലാ വോട്ടര്മാരുടെയും പൂര്ണ പിന്തുണ വീണ്ടുമുണ്ടാകണമെന്നും എല്ലാവരുടെയും സഹായത്തിനു നന്ദി രേഖപെടുത്തുന്നുവെന്നും കെൻ മാത്യു പറഞ്ഞു.
സ്റ്റാഫ്‌ഫോർഡ് സിറ്റി കൌൺസിൽ 6 സ്ഥാനത്തേക്കു മത്സരിച്ച ഡോ.മാത്യു വൈരമൺ ശക്തമായ മത്സരം കാഴ്ചവച്ചുവെങ്കിലും വിജയിക്കുവാൻ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ ആദ്യമത്സരാമായിരുന്നുവിത് ഡോ മാത്യുവിന് 416 വോട്ടുകൾ ലഭിച്ചപ്പോൾ ടിം വുഡ് 691 വോട്ടുകൾ നേടി വിജയിച്ചു.
Report : Jeemon Ranny
Freelance Reporter,
Houston, Texas