വിസ്കോൺസിൻ:മദ്യപിച്ചെത്തിയ ഡ്രൈവർ വിസ്കോൺസിൻ ഷെരീഫിന്റെ ഡെപ്യൂട്ടി കൈറ്റി ലെയ്സിംഗിനെ ട്രാഫിക് സ്റ്റോപ്പിനിടെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. അതിനുശേഷം അടുത്തുള്ള വനത്തിലേക്ക് ഓടിക്കയറി പ്രതി സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട മൂന്നാമത്തെ വിസ്കോൺസിൻ നിയമ നിർവ്വഹണ ഉദ്യോഗസ്ഥയാണിത്.ഒരു കൈത്തോക്ക് ഉപയോഗിച്ചാണ് മിനിയാപൊളിസിൽ നിന്ന് 60 മൈൽ കിഴക്കുള്ള ഗ്ലെൻവുഡിലെ സെന്റ് ക്രോയിക്സ് കൗണ്ടി ഡെപ്യൂട്ടി കൈറ്റി ലെയ്സിംഗിനെ വെടിവച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പറഞ്ഞു.അക്രമിയെ ഡെപ്യൂട്ടി ലെയ്സിംഗ് അവളുടെ ആയുധം ഉപയോഗിച്ച് 3 തവണ വെടിവച്ചു എന്നും എന്നാൽ അടുത്തുള്ള വനപ്രദേശത്തേക്ക് ഓടിപ്പോകുന്നതിന് മുമ്പ് ഒരു വേടി പോലും ജോൺസനെ തട്ടിയില്ല എന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ ബോഡി ക്യാമറ വീഡിയോയിൽ പതിഞ്ഞതായും ഏജൻസി പറഞ്ഞു.
ജീവൻരക്ഷാ നടപടികൾ ആരംഭിച്ചെങ്കിലും 29 കാരിയായ ലെയ്‌സിംഗ് ആശുപത്രിയിൽ മരിച്ചു. വെടിവയ്പ്പ് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം, വനത്തിൽ നിന്നും വെടിയൊച്ച കേട്ട ഒരു ഉദ്യോഗസ്ഥൻ വെടിവെച്ചുവെന്നു കരുതപ്പെടുന്ന ജോൺസൺ (34) നിലത്ത് വീഴുന്നത് കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.കൈറ്റി ലെയ്‌സിംഗിന്റെ കുടുംബത്തിനും അവർക്കൊപ്പം സേവനമനുഷ്ഠിച്ച എല്ലാവർക്കും ഞങ്ങളുടെ സ്‌നേഹവും അനുശോചനവും അറിയിക്കുന്നതായി ഷെരീഫിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
സൗത്ത് ഡക്കോട്ടയിലെ പെന്നിംഗ്ടൺ കൗണ്ടിയിലെ ഷെരീഫിന്റെ ഓഫീസിൽ ഏകദേശം രണ്ട് വർഷത്തോളം ജോലി ചെയ്തതിന് ശേഷമാണ് 2022-ൽ സെന്റ് ക്രോയിക്സ് കൗണ്ടി ലെയ്‌സിംഗിനെ നിയമിച്ചതെന്ന് സെന്റ് ക്രോയിക്സ് കൗണ്ടി ഷെരീഫ് സ്‌കോട്ട് നഡ്‌സൺ പറഞ്ഞു.
പൂക്കൾക്ക് പകരം നാഷണൽ ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസേഴ്‌സ് മെമ്മോറിയൽ ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിനുള്ള സംഭാവനകൾ ഏതെങ്കിലും WESTconsin ക്രെഡിറ്റ് യൂണിയനിലോ സെന്റ് ക്രോയിക്സ് കൗണ്ടി ഷെരീഫ് ഓഫീസിലോ നൽകാം.
ഞായറാഴ്‌ച നിയമപാലകർ ഘോഷയാത്രയായി ലെയ്‌സിംഗിന്റെ മൃതദേഹം റാംസെ കൗണ്ടി മെഡിക്കൽ എക്‌സാമിനേഴ്‌സ് ഓഫീസിൽ നിന്ന് ബാൾഡ്‌വിനിലെ ഒരു ശവസംസ്‌കാര വസതിയിലേക്ക് കൊണ്ടുപോകുമ്പോൾ, ഹൈവേ മേൽപ്പാലങ്ങളിലും റൂട്ടിലും ആളുകൾ ഒത്തുകൂടിയിരുന്നതായി നഡ്‌സൺ ചൊവ്വാഴ്ച പറഞ്ഞു