വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി

Spread the love

താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ കലക്ടര്‍ എ ഗീതയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ചാലിയത്ത് ജങ്കാർ, കടലുണ്ടി കമ്മ്യൂണിറ്റി റിസർവ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.ചാലിയത്ത് ജങ്കാറിൽ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ ജില്ലാ കലക്ടർക്കു മുൻപാകെ രേഖകൾ സമർപ്പിക്കുവാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. കടലുണ്ടി കമ്മ്യൂണിറ്റി റിസർവിൽ സർവ്വീസ് നടത്തുന്ന മുപ്പതോളം ബോട്ടുകളും അവയുടെ രേഖകളും പരിശോധിച്ചു. കോഴിക്കോട് ബീച്ചിലും അഡ്വഞ്ചർ സ്പോർട്സ് ഉടമകൾ രേഖകളുടെ ഒറിജിനൽ നൽകാതിരുന്നതിനാൽ കലക്ടർക്കു മുമ്പാകെ രേഖകൾ സമർപ്പിക്കാൻ പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകി. ഒളോപ്പാറയിൽ നിന്നുള്ള അഞ്ചോളം ബോട്ടുകളിൽ പരിശോധന നടത്തി രേഖകൾ പരിശോധിച്ചു. ന്യൂനതകൾ ഉള്ളവ പരിഹരിക്കുവാൻ നിർദ്ദേശം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *