എന്റെ കേരളം പ്രദർശന മേള: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

Spread the love

‘എന്റെ കേരളം’ പ്രദർശന വിപണന മേള നടക്കുന്ന മെയ് പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ പൊന്നാനി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സി.വി ജങ്ഷൻ-ചന്തപ്പടി റോഡിലും ചന്തപ്പടി മുതൽ ഉറൂബ് നഗർ വരെയും വൺ വേ സംവിധാനം ഏർപ്പെടുത്തി.ചന്തപ്പടി നിന്നും സി.വി ജങ്ഷൻ റോഡിലേക്കുള്ള വാഹനങ്ങൾ ഉറൂബ് നഗർ വഴി എൻ.എച്ചിൽ പ്രവേശിക്കണം. സി.വി ജങ്ഷൻ ഭാഗത്തു നിന്നും മേളയ്ക്ക് വരുന്ന വാഹനങ്ങൾ എ.വി സ്‌കൂളിന് സമീപം ആളെ ഇറക്കി ചന്തപ്പടി – ഉറൂബ് നഗർ വഴി എൻ.എച്ചിലേക്ക് തിരിഞ്ഞു പോവണം. ലൈറ്റ്, മീഡിയം വാഹനങ്ങൾ പാർക്ക് ചെയ്യാനായി വേദം പള്ളി, ആര്യഭവൻ ഗ്രൗണ്ട്, നായരങ്ങാടി ഗ്രൗണ്ട് എന്നിവയാണ് തയ്യാറാക്കിയിട്ടുള്ളത്. ഹെവി വാഹനങ്ങൾ അലങ്കാർ തിയേറ്റർ – കണ്ടകുറുമ്പക്കാവ് ക്ഷേത്ര പരിസരം വരെയുള്ള റോഡരികിലുമാണ് പാർക്ക് ചെയ്യേണ്ടതെന്നും പൊലീസ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *