അച്ചാമ്മ ജോർജ് ഡാളസിൽ നിര്യാതയായി

Spread the love

ഡാളസ് : മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയിൽ പരേതനായ ജോർജ് വറുഗീസിന്റെ ഭാര്യ അച്ചാമ്മ ജോർജ് (ലില്ലിക്കുട്ടി, 82 വയസ്) ഡാളസിൽ നിര്യാതയായി. പരേത ദീർഘവർഷങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്നു. തുടർന്ന് ഡാളസിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കവെയാണ് മരണം സംഭവിച്ചത്.

സംസ്കാരശുശ്രുഷകൾ മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭിവന്ദ്യ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്.

മക്കൾ : ജിജു വറുഗീസ് നെല്ലിത്തറ, ലിജി തോമസ്
മരുമക്കൾ : പ്രിയ ജിജു, സ്‌റ്റെർലിംഗ്‌ തോമസ്
കൊച്ചുമക്കൾ : ജൊവാന, ജോഷ്‌ലിൻ, ജെയ്ഡൻ, അലാന, ജൂലിയൻ

കൂടുതൽ വിവരങ്ങൾക്ക് : ജിജു വറുഗീസ് 407-690 1927.

റിപ്പോർട്ട് :പി പി ചെറിയാൻ

Author

Leave a Reply

Your email address will not be published. Required fields are marked *