കൊച്ചി: അങ്കമാലി ആസ്ഥാനമായ രാജ്യത്തെ പ്രമുഖ ബ്ലഡ് കളക്ഷന്‍ ട്യൂബ് നിര്‍മാണ കമ്പനിയായ സിഎംഎല്‍ ബയോടെക്കില്‍ ലോകത്തെ തന്നെ ആദ്യത്തെ അത്യാധുനിക സംയോജിത യന്ത്രം ‘ഹസ്‌കി-ഐക്കോര്‍’ സ്ഥാപിച്ചു. മെഷീന്‍ മോള്‍ഡ്, ഹോട്ട് റണ്ണര്‍, ഡൗസര്‍, ഡീഹ്യുമിഡിഫൈയര്‍, ചില്ലര്‍, ടെമ്പറേച്ചര്‍ കണ്‍ട്രോളര്‍, ഡ്രയര്‍ എന്നിവ അടങ്ങിയതാണ് ഈ സംയോജിത യന്ത്രം. സാധാരണ വെവ്വേറെ യന്ത്രങ്ങളിലാണ് ഈ പ്രക്രിയകള്‍ നടക്കുന്നത്. ലോകത്തെ പ്രമുഖ ഇഞ്ചക്ഷന്‍ മോള്‍ഡിങ് മെഷീന്‍ നിര്‍മാതാക്കളായ കാനഡ ആസ്ഥാനമായ ഹസ്‌കി ടെക്നോളജീസാണ് യന്ത്രം നിര്‍മിച്ചത്.
സിഎംഎല്‍ ബയോടെക് ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ കമ്പനി എംഡി പോള്‍ ജേക്കബ് യന്ത്രത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഹസ്‌കി ലക്സംബര്‍ഗ് സെയില്‍സ് വൈസ് പ്രസിഡന്റ് തോമസ് ബോണ്‍ടെമ്പി, ഹസ്‌കി ബോള്‍ട്ടന്‍ കാനഡ ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഹെഡ് ട്രേസി ബ്രോഡ്, ഹസ്‌കി ഇന്ത്യ കീ അക്കൗണ്ട് മാനേജര്‍ ഹിരന്‍ ഖത്രി, സിഎംഎല്‍ ഡയറക്ടര്‍മാരായ പൗലോസ് ചാക്കോ, ഡോ. ജോഷി വര്‍ക്കി, ജെസ്സി പോള്‍, അജിന്‍ ആന്റോ, അശ്വിന്‍ പോള്‍, ടെക്നിക്കല്‍ ഡയറക്ടര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
12 കോടി രൂപ ചെലവില്‍ സ്ഥാപിച്ച യന്ത്രത്തിലൂടെ പ്രതിദിനം 8 ലക്ഷം ബ്ലഡ് കളക്ഷന്‍ ട്യൂബുകള്‍ നിര്‍മിക്കാനാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമേ 60 രാജ്യങ്ങളിലേക്ക് സിഎംഎല്‍ ബയോടെക് നിര്‍മിക്കുന്ന ബ്ലഡ് കളക്ഷന്‍ ട്യൂബുകള്‍, മൈക്രോബയോളജി ഉത്പന്നങ്ങള്‍, ലാബ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
Report : Vijin Vijayappan