ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദിച്ച് മോന്‍സ് ജോസഫ് എംഎല്‍എ. പൊതു ജനാരോഗ്യ ബില്‍ യാഥാര്‍ത്ഥ്യമാക്കിയതിനാണ് മന്ത്രിയെ മോന്‍സ് ജോസഫ് അഭിനന്ദിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പാണ് പൊതുജനാരോഗ്യ ബില്‍. സെലക്ട് കമ്മിറ്റി അംഗം
കൂടിയായിരുന്നു താന്‍. തന്റേയും മറ്റ് സെലക്ട് കമ്മിറ്റി അംഗങ്ങളുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച് ബില്‍ യാഥാര്‍ത്ഥ്യമാക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കോട്ടയം പാല മാര്‍ സ്ലീവ മെഡിസിറ്റിയിലെ ആര്‍ത്രോസ്‌കോപ്പി സ്‌കില്‍ ലാബിന്റെ ഉദ്ഘാടന ചടങ്ങിനിടേയാണ് മന്ത്രിയെ മോന്‍സ് ജോസഫ് അഭിനന്ദിച്ചത്.