മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ്.എല്‍ ശ്യാമിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു

Spread the love

തിരുവനന്തപുരം : ഊര്‍ജ്ജസ്വലതയോടെ കര്‍മ്മ മേഖലയില്‍ നിറഞ്ഞു നില്‍ക്കുകയും സൗഹൃദങ്ങളെ ചേര്‍ത്തു പിടിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനായിരുന്നു എസ്.എല്‍ ശ്യാം. വാര്‍ത്തകള്‍ കണ്ടെത്തുന്നതിലെ അന്വേഷണത്വരയും അത് അവതരിപ്പിക്കുന്നതിലുള്ള മികവുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. എഴുതുന്ന ഓരോ വാര്‍ത്തയും സമൂഹത്തില്‍ ചലമുണ്ടാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *