ഷിക്കാഗോയുടെ 57-ാമത് മേയറായി ബ്രാൻഡൻ ജോൺസൺ സത്യപ്രതിജ്ഞ ചെയ്തു – പി പി ചെറിയാൻ

Spread the love

ഷിക്കാഗോ – ഷിക്കാഗോയുടെ 57-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡൻ ജോൺസൺ തിങ്കളാഴ്ച സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഷിക്കാഗോയിലെ ഏറ്റവും പുരോഗമനവാദിയായി അറിയപ്പെടുന്ന ജോൺസൺ ഇതോടെ അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരത്തിന്റെ മേയറായി .കുക്ക് കൗണ്ടി കമ്മീഷണറായിരുന്ന ബ്രാൻഡൻ ജോൺസൺ ശനിയാഴ്ചകമ്മീഷണർ സ്ഥാനം രാജിവെച്ചിരുന്നു

തിരഞ്ഞെടുപ്പ് കാലത്ത്, കുറ്റകൃത്യങ്ങളുടെ പ്രധാന കാരണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചിക്കാഗോയിലെ കുറ്റകൃത്യങ്ങൾ തടയാൻ പ്രവർത്തിക്കുമെന്ന് ജോൺസൺ ആവർത്തിച്ച് വാഗ്ദാനം ചെയ്തു.
മുൻ പബ്ലിക് സ്കൂൾ അധ്യാപകനും ടീച്ചേഴ്സ് യൂണിയൻ ഓർഗനൈസറുമായ അദ്ദേഹം മേയർ മത്സരത്തിൽ പ്രവേശിച്ചത് അപ്രതീക്ഷിതമായിരുന്നു.47 കാരനായ ജോൺസൺ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ സിപിഎസ് നേതാവ് പോൾ വല്ലാസിനെയാണ് പരാജയപ്പെടുത്തിയത്.

ജോൺസൺ തന്റെ “ബെറ്റർ ഷിക്കാഗോ അജണ്ടയിൽ” സമ്പന്നരായ താമസക്കാർക്കും കമ്പനികൾക്കും നികുതി ചുമത്തി 800 മില്യൺ ഡോളർ പുതിയ വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തു.കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെ തടയുന്നതിനുള്ള വഴികൾ കണ്ടെത്തുക എന്നതു വരാനിരിക്കുന്ന മേയർക്ക് വെല്ലുവിളിയായിരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *