അസാപ് കേരള – ഡാറ്റ്‌സി സൗജന്യ അനിമേഷന്‍ ശില്‍പശാല 20ന്

Spread the love

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും സെബു അനിമേഷന്‍ സ്റ്റുഡിയോയും ചേര്‍ന്ന് സൗജന്യമായി സംഘടിപ്പിക്കുന്ന ഡാറ്റ്‌സി കാരവന്‍ അനിമേഷന്‍ വര്‍ക്ക്‌ഷോപ്പ് ശനിയാഴ്ച (മേയ് 20) കളമശ്ശേരിയിലെ അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും.

സെബു അനിമേഷന്‍ സ്റ്റുഡിയോ സ്ഥാപകനും ഇന്ത്യന്‍ അനിമേഷന്‍ രംഗത്തെ പ്രഗത്ഭനുമായ വിരന്‍ പട്ടേല്‍, സിനിമാ-അധ്യാപന രംഗത്തെ പ്രമുഖനായ മൈക്കല്‍ ജോസഫുമാണ് ക്ലാസുകള്‍ നയിക്കുന്നത്. രാവിലെ ഒമ്പതിന് ശില്‍പ്പശാല ആരംഭിക്കും. പങ്കെടുക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം (https://www.datsischool.com/caravan). താല്‍പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാം.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *