രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തമരത്ത് മാധ്യമങ്ങള്‍ നല്‍കിയ ബൈറ്റ്.
എ.ഐ ക്യാമറ അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും കഴിയില്ല. വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം .
നാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് കോടികളുടെ അഴിമതി നടന്നുവെന്ന വസ്തുത മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ക്യാമ്പിനറ്റിനെ പോലും കബളിപ്പിച്ചു കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വന്‍ അഴിമതിയാണ്. ആ അഴിമതി മൂടിവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. വാസ്തവത്തില്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞത് , ഒരു മാസം പിന്നിട്ടിട്ടും
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അഴിമതിക്കാരെ സംരക്ഷിക്കാനും വെള്ളപൂശാനുമുള്ള തീവ്ര ശ്രമമാണ് സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാകും. നാളെ സെക്രട്ടറിയേറ്റ് വളയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി UDF മുന്നോട്ട് പോകു.
കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സത്യപതി ജ്ഞാ ചടങ്ങിലേക്ക് എല്ലാ മതേതര പാര്‍ട്ടികളുടെയും അദ്ധ്യക്ഷമാരെ അറിയിചിട്ടുണ്ട്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ആള്‍മാറാട്ട കേസ് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ, കലാലയങ്ങളില്‍ എസ് എഫ് ഐ തേര്‍വാഴ്ചയാണ് നടക്കുന്നത്. അദ്ധ്യാപകരെയും പ്രിന്‍സിപ്പലിനെയും എല്ലാം ഭീഷണിപ്പെടുത്തി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുകയാണ്.
കേരള സര്‍വകലാശാലയുടെ അന്തസ്സ്‌കളയുന്ന നടപടിയായിപ്പോയി.
ട്രൈന്‍ തീവെയ്പ്പ് കേസില്‍ അത് റിപ്പോര്‍ട്ടറചയ്ത മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല
പോലീസിന്റെ വീഴ്ചകള്‍ ചുണ്ടിക്കാട്ടുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയുന്ന മാധ്യമങ്ങളെ വേട്ടയാടുന്ന രീതി അംഗീകരിച്ച് കൊടുക്കാര്‍ കഴിയില്ല കേരളമാകെ കൊലയും കൊള്ളയും നടക്കുമ്പോള്‍ ജനങ്ങളാകെ പരിഭ്രാന്തിയിലാണ് ആഭ്യന്തര വകുപ്പ് ആകട്ടെ പകച്ച് നില്‍ക്കുകയാണ് ചെന്നിത്തല പറഞ്ഞു