പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് സമന്വയ കാനഡ – ജോസഫ് ജോൺ കാൽഗറി

Spread the love

ടൊറോന്റോ : സമന്വയ കൾച്ചറൽ അസോസ്സിയേഷൻ കാനഡയുടെ വാർഷിക പൊതുയോഗം ടോറോന്റോയിൽ വച്ച് നടന്നു. പ്രസിഡന്റ് ഷാജേഷ് പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പ്രദീപ് ചേനംപള്ളിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനീഷ് ജോസഫ് വരവ് ചെലവ് കണക്കവതരിപ്പിച്ചു.
രഞ്ജിത്ത് സൂരി സ്വാഗതവും അനീഷ് അലക്സ് നന്ദിയും പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് പുതിയ സെക്രട്ടറി സൂരജ് അത്തിപ്പറ്റ വിശദീകരിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് സംഘടനയെ നയിക്കുന്നതിന് ഏഴ് അംഗ ഡയറക്ടർ ബോർഡിനേയും ഏഴംഗ സെക്രട്ടറിയേറ്റിനേയും 23 അംഗ കമ്മിറ്റിയേയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.
പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഇൻഷുറൻസ് ഏർപ്പെടുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും, കാനഡയിൽ വിദ്യാർത്ഥികളായി പുതുതായി എത്തുന്ന വിദ്യാർത്ഥികളുടെ ജോലി ചെയ്യാൻ അനുവദിക്കപ്പെടുന്ന സമയത്തിലെ വ്യത്യാസം മാറ്റുവാൻ സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമന്വയ കാനഡയുടെ 2023 – 2025 ഭാരവാഹികളായി
ഷാജേഷ് പുരുഷോത്തമൻ (പ്രസിഡന്റ് ), അനീഷ് അലക്സ്, സോവറിൻ ജോൺ (വൈസ് പ്രസിഡന്റുമാർ ), സൂരജ് അത്തിപ്പറ്റ ( സെക്രട്ടറി), രഞ്ജിത് സൂരി, സുനിൽ കുമാർ ( ജോയിന്റ് സെക്രട്ടറിമാർ), അനീഷ് ജോസഫ് ( ട്രഷറർ), പ്രദീപ് ചേന്നം പള്ളിൽ, ബിനോയി പാലപ്പറമ്പിൽ , അനൂപ് പൈലി, നിഷാന്ത് കുര്യൻ , രഞ്ജിത് തോട്ടത്തിൽ , സബിൻ കുമാർ , പ്രേം ജോസഫ് , സന്ധ്യ ഗോപാലൻ നായർ , ജിസ്മോൻ ജോസ് , അനിൽ കുമാർ ചാലക്കുടി, അർജുൻ പദ്മകുമാർ , സുമിത് സുകുമാരൻ, ജിത്തു ദാമോദർ , സുമയ്യ റാഫി , ഡേവിസ് ഫെർണാണ്ടസ് , കിരൺ സൂര്യനാരായണൻ ( കമ്മറ്റിയംഗങ്ങൾ) എന്നിവരേയും .
സാബു മണിമലേത്ത്, വസീം J സേട്ട് എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *