രമേശ് ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം, 23 ചൊവ്വാഴ്ച വൈകുന്നേരം 3.30 ന്

Spread the love

തിര: രമേശ് ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം, 23 ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് മാസ്ക്കട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുസ്തകം സ്വീകരിക്കും. മുൻ

സ്പീക്കർ വി.എം.സുധീരൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി. കെ.കുഞ്ഞാലിക്കുട്ടി, എൽ.ഡി. എഫ്. കൺവീനർ ഇ.പി.ജയരാജൻ, യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല, ഡോ. രോഹിത് ചെന്നിത്തല എന്നിവർ പ്രസംഗിക്കും.

2016 മേയ് 25 മുതൽ 2021 മേയ് 19 വരെയുള്ള കാലത്ത്, പതിന്നാലാം കേരളനിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് പുസ്തകം.

Author

Leave a Reply

Your email address will not be published. Required fields are marked *