ഏലൂരിൽ ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു

Spread the love

പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഏലൂർ നഗരസഭയിൽ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻതന്നെ കൊച്ചി ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാധുനിക നിലവാരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും ഇന്ത്യയിൽ ആദ്യമായി അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് വേണ്ടി മാത്രം ഒരു സ്ഥാപനം കോഴിക്കോട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭിച്ചാൽ ഒരു വർഷത്തിനകം ഏലൂരിൽ സയൻസ് പാർക്ക് യാഥാർത്ഥ്യമാകും. 15 ഏക്കർ സ്ഥലത്ത് 200 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെറുപ്പക്കാർക്ക് നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകും. കുടിവെള്ളം മാലിന്യമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം. അങ്കണവാടികളുടെ വികസനത്തിന്‌ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. എൽ.പി സ്കൂൾ കുട്ടികൾക്ക് പ്രാതൽ നൽകുന്ന പദ്ധതി തുടരുമെന്നും സാധാരണ ജനങ്ങൾക്കായി സമഗ്രമായ പദ്ധതികളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ. എസ്. ആർ.ടി.സി) തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. ബസ്സിന്റെ ഡീസൽ ചെലവ് മാത്രം ഏലൂർ നഗരസഭ വഹിച്ച് റൂട്ടുകളും, സമയക്രമവും നഗരസഭ നിർദ്ദേശിക്കുന്നതിന് അനുസൃതമായി കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്ന ഗ്രാമവണ്ടി ഏലൂർ നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.ഗ്രാമവണ്ടി – റൂട്ട്

1 ) 06:30 ആലുവ, കളമശ്ശേരി, ഐ എ സി, പാതാളം, ടി സി സി, കമ്പനിപ്പടി, പാട്ടുപുരക്കൽ വഴി – മേത്താനം2)07:30 മേത്താനം, പാട്ടുപുരക്കൽ, ഏലൂർ ഡിപ്പോ, അംബേദ്കർ ജെഎൻ., ഹെൽത്ത് സെന്റർ, ചൗക്ക, നഗരസഭാ, കമ്പനിപ്പടി, മഞ്ഞുമ്മൽ, ഗ്ലാസ്സ് ഫാക്ടറി, കളമശ്ശേരി എച്ച് എം ടി വഴി മെഡിക്കൽ കോളേജ്
3) 08:25 മെഡിക്കൽ കോളേജ്, എച്ച് എംടി, കളമശ്ശേരി, ഗ്ലാസ്സ് ഫാക്ടറി, മഞ്ഞുമ്മൽ, ഏലൂർ ഫെറി
4) 09:05 ഏലൂർ ഫെറി, കമ്പനിപ്പടി, മഞ്ഞുമ്മൽ, ഗ്ലാസ്സ് ഫാക്ടറി, കളമശ്ശേരി, ഇടപ്പള്ളി, കുന്നുംപുറം, മഞ്ഞുമ്മൽ, ഏലൂർ ഫെറി, സർക്കുലർ
5) 11:00 ഏലൂർ ഫെറി, കമ്പനിപ്പടി, പാതാളം, ഐ എ സി,, കളമശ്ശേരി എച്ച് എം ടി വഴി മെഡിക്കൽ കോളേജ്
6) 11:50 മെഡിക്കൽ കോളേജ്, എച്ച് എം ടി, കളമശ്ശേരി, കളമശ്ശേരി, എസി, പാതാളം,
ടി സി സി, നഗരസഭ, ചൗക്ക, ഹെൽത്ത് സെന്റർ ഏലൂർ ഡിപ്പോ, പാട്ടുപുരക്കൽ വഴി മേത്താനം7)13:00 മേത്താനം, ഏലൂർ ഡിപ്പോ ചൗക്ക, നഗരസഭാ, കമ്പനിപ്പടി, മഞ്ഞുമ്മൽ, ഗ്ലാസ്സ് ഫാക്ടറി, കളമശ്ശേരി എച്ച് എം ടി വഴി മെഡിക്കൽ കോളേജ്
8) 14:20 മെഡിക്കൽ കോളേജ്, എച്ച് എം ടി
9 )14:50 എച്ച് എം ടി, മെഡിക്കൽ കോളേജ്
10)15:20 മെഡിക്കൽ കോളേജ്, കളമശ്ശേരി, ഗ്ലാസ്സ് ഫാക്ടറി, മഞ്ഞുമ്മൽ, ഏലൂർ ഫെറി
11)16:00 ഏലൂർ ഫെറി, കമ്പനിപ്പടി, പാതാളം, ഐ എ സി, കളമശ്ശേരി എച്ച് എം ടി വഴി മെഡിക്കൽ കോളേജ്
12 ) 16:40 മെഡിക്കൽ കോളേജ്, കളമശ്ശേരി, ഐ എ സി, പാതാളം, ടി സി സി,നഗരസഭ, ഏലൂർ ഫെറി
13 ) 17:15 ഏലൂർ ഫെറി, കമ്പനിപ്പടി, ടി സി സി, പാതാളം, ഐ എ സി, കളമശ്ശേരി, ആലുവ.

Author

Leave a Reply

Your email address will not be published. Required fields are marked *