വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമപഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി. മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂ എൽ.പി.എസ് (റൈറ്റർ വിള) അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.സി, അംബികാദേവിയുടെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം. താഹിർ ആമുഖ പ്രസംഗം നടത്തി. വക്കം ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ബിഷ്ണു എൻ., ഗ്രാമപഞ്ചായത്തു അംഗം ഫൈസൽ ടി., സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സബീർ തുടങ്ങിയവർ സംസാരിച്ചു. മൗലവി സ്മാരക ഗവേഷണ കേന്ദ്രം ഭാരവാഹികളായ സബീൻ ഇക്ബാൽ, നഹാസ് അബ്ദുൽ ഹഖ്, ഷഹീൻനദീം, ഒ. സലീമാ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
വക്കം മൗലവി, വക്കം ഖാദിർ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ ജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പ്രാസംഗികർ ഓർമിപ്പിച്ചു.