ഹൂസ്റ്റണിൽ കാറിൽ പൂട്ടിയിട്ട 4 വയസ്സുകാരൻ മരിച്ചു – പി പി ചെറിയാൻ

Spread the love

ഹൂസ്റ്റൺ :വടക്കൻ ഹൂസ്റ്റണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് കുട്ടികളിൽ 4 വയസ്സുള്ള ആൺകുട്ടി മരിച്ചു.

ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്മെന്റ് കമാൻഡർ ജോനാഥൻ ഹാലിഡേ പറയുന്നതനുസരിച്ച്,വെള്ളിയാഴ്ച. ഏകദേശം 4:30 മണിയോടെ ഒരു കുട്ടിയെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി അവർക്ക് ഒരു കോൾ ലഭിച്ചു. പോലീസ് എത്തിയപ്പോൾ ഇൻഡിപെൻഡൻസ് ഹൈറ്റ്‌സ് അയൽപക്കത്തുള്ള ഓറിയോളിലെ 200 ബ്ലോക്കിലെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ 4 വയസ്സുകാരനും 2 വയസ്സുകാരനും അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ ഒരാൾ മരിച്ചു, മറ്റൊരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. മരണത്തെക്കുറിച്ചു പോലീസ് അന്വേഷിക്കുന്നു.

കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല .സംഭവുമായി ബന്ധപെട്ടു ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *