രാഹുൽ ഗാന്ധിക്ക് 3 വർഷത്തെ പുതിയ പാസ്പോർട്ട് അനുവദിച്ചു

Spread the love

ന്യൂയോർക് :അമേരിക്കൻ സന്ദർശനത്തിനു തയാറെടുക്കുന്ന രാഹുൽ ഗാന്ധിക്കു പാസ്പോര്ട്ട് തടസ്സമാകുമോ എന്ന ആശങ്കക് വിരാമമായി .3 വർഷത്തേക്ക് പാസ്‌പോർട്ട് ലഭിക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ നിന്ന് എൻഒസി നേടി .രാഹുൽ ഗാന്ധി 10 ദിവസത്തെ സന്ദർശനത്തിനായി മെയ് 31 നാണു അമേരിക്കയിലെത്തുന്നത്.
ലോക്‌സഭാംഗത്വം നഷ്‌ടപ്പെട്ടതിനു ശേഷം ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നതിനെ തുടർന്ന് പുതിയ പാസ്‌പോർട്ട് അനുവദിക്കുന്നതിന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി കോടതി മെയ് 26 വെള്ളിയാഴ്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയത് .

അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) വൈഭവ് മേത്ത, 10 വർഷത്തേക്ക് തന്റെ അഭ്യർത്ഥനയ്‌ക്കെതിരെ ഈ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മൂന്ന് വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂവെന്ന് വിധിച്ചു.

പുതിയ പാസ്‌പോർട്ട് അനുവദിക്കുന്നതിനായി ചൊവ്വാഴ്ചയാണ് രാഹുൽ ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. 2015ൽ നാഷണൽ ഹെറാൾഡ് കേസിൽ തനിക്ക് ജാമ്യം ലഭിച്ചപ്പോൾ യാത്രാ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Report :  P.P.Cherian BSc, ARRT(R)

Freelance Reporter
Sunnyvale,Dallas

 

Leave a Reply

Your email address will not be published. Required fields are marked *