യുഡിഎഫ് ഏകോപനസമിതി യോഗം മെയ് 30ന്

Spread the love

യുഡിഎഫ് ഏകോപനസമിതി യോഗം മെയ് 30 രാവിലെ 10ന് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ അധ്യക്ഷതയില്‍ കളമശ്ശേരി ചാക്കോലസ് പവലിയന്‍ ഇവന്റ് സെന്ററില്‍ വെച്ച് ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും എല്‍ഡിഎഫ് സക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയലിന്റെ വിജയവും യോഗം വിലയിരുത്തുമെന്നും ഹസ്സന്‍ പറഞ്ഞു.


മരക്കാര്‍ മരായമംഗലം
പാലക്കാട് യുഡിഎഫ് ജില്ലാ കണ്‍വീനര്‍

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത മരക്കാര്‍ മരായമംഗലത്തെ പാലക്കാട് യുഡിഎഫ് ജില്ലാ കണ്‍വീനറായി നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *