ഗോവിന്ദൻ മാഷിൻ്റെ ഇന്നലത്തെ പ്രസ്ഥാവനക്ക് രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്

Spread the love

പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിൻ്റെ പ്രസ്ഥാവന അഴുമതിയെ വെള്ളപൂശാനെന്ന് രമേശ് ചെന്നിത്തല.


1. എ.ഐ ക്യാമറ വിവാദത്തിൽ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിൻ്റെ പ്രസ്ഥാവന അഴുമതിയെ വെള്ളപൂശാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു- മാധ്യമങ്ങളെ നേരിൽ കണ്ടാൽ ചോദ്യങ്ങളുണ്ടാവുമെന്നതിനാലാണ് എന്നെ ആക്ഷേപിച്ച് കൊണ്ട് പ്രസ്ഥാവന നൽകിയത് .വ്യക്തമായ രേഖകളുടെ

അടിസ്ഥാനത്തിലാണ് എ.ഐ.ക്യാമറ ഇടപാടിലെ കോടികളുടെ അഴിമതി സംബന്ധിച്ച ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. അഴിമതി പൊതുജനത്തിനും ബോദ്ധ്യമായി കഴിഞ്ഞു.

2. മുഖ്യമന്ത്രി ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അഴിമതി കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലാത്തതിനാലാണ് അദ്ദേഹം ഒന്നും മിണ്ടാത്തത്.

3. ഇത് വരെ ഒന്നും മിണ്ടാതിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇപ്പോള്‍ അഴിമതിയെ വെള്ളപൂശാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്രയും കാലം മിണ്ടാതിരുന്ന ശേഷം ഇപ്പോള്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞതില്‍ സന്തോഷമുണ്ട്.

3. രമേശ് ചെന്നിത്തല ഒരേ നുണ ആവര്‍ത്തിക്കുകയാണെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. നാണമില്ലേ ഗോവിന്ദന്‍ മാഷിന് ഇങ്ങനെ പറയാന്‍. ഞാന്‍ പറയുന്നത് നുണയാണെങ്കില്‍ നുണയാണെന്ന് തെളിയിക്കാന്‍ ഗോവിന്ദന്‍ മാഷിന് ധൈര്യമുണ്ടോ? ഇത് വരെ പുറത്തു വന്ന ഒരു രേഖയെങ്കിലും തെറ്റാണെന്ന് തെളിയിക്കാന്‍ ഗോവിന്ദന്‍ മാഷിന് കഴിയുമോ?

4. അതൊന്നും ചെയ്യാന്‍ കഴിയാതെ നുണയാണെന്ന ് കാടടച്ച് പറഞ്ഞ് രക്ഷപ്പെടാനാണ് ഗോവിന്ദന്‍ മാഷ് ശ്രമിക്കുന്നത്. അത് അപഹാസ്യമാണ്. അത് നടപ്പില്ല.

5. അഴിമതി മൂടി വയ്ക്കാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ഗോവിന്ദന്‍ മാഷ് അവസാനിപ്പിക്കണം. വിവരാവകാശ നിയമം ഒന്ന് മനസ്സിരുത്തി വായിക്കണം. വിവരാവകാശ നിയമത്തെ ദൂര്‍വ്യാഖ്യാനം ചെയ്ത് അഴിമതിക്കാരെ രക്ഷപ്പെടുത്തരുത്.

6. ഗോവിന്ദന്‍ മാഷ് പറയുന്നത് സെക്ഷന്‍ 8 (1) (ഡി) പ്രകാരം ട്രേഡ് സീക്രട്ട് അടങ്ങുന്ന വിവരങ്ങള്‍ വിവരാവകാശം നിയമപ്രകാരം നല്‍കേണ്ട എന്നാണ് . അതെ സെക്ഷനിലെ അവസാനത്തെ വരിയില്‍ unless the competent authortiy is satisfied that larger public interest warrants the discolsure of such information എന്ന് പറയുന്നുണ്ട്.
പൊതുജനതാല്‍പര്യമുള്ള വിഷയത്തില്‍ ട്രേഡ് സീക്രട്ട് അനുസരിച്ചുള്ള വിവരങ്ങള്‍ പോലും പോലും നല്‍കാന്‍ Competent Authortiy ക്ക് ബാധ്യതയുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. അത് ഗോവിന്ദന്‍ മാഷ് കണ്ടില്ലേ?

7. കോടി കണക്കിന് രൂപ അഴമതി നടന്നിട്ടുള്ള എഐ ക്യാമറ പദ്ധതിയില്‍ പൊതുജനതാല്‍പര്യം ഇല്ലെന്നുള്ള ഗോവിന്ദന്‍ മാഷിന്റെ നിലപാട് അപഹാസ്യമാണ്. അതോ പൊതുജനതാല്‍പര്യത്തിനേക്കാള്‍ മുകളിലാണോ അഴിമതിക്കാരുടെ താല്‍പര്യം എന്നാണോ അദ്ദേഹം കരുതുന്നത്.

8. പരാതിയുണ്ടെങ്കില്‍ കേസ് നല്‍കാത്തതെന്തന്നാണ് ഗോവിന്ദന്‍ മാഷ് ചോദിക്കുന്നത്. അ്പ്പീലല്ല, കംപ്‌ളെയിന്റാണ് ഫയല്‍ ചെയ്യേണ്ടത്.
വിവരാവാശ നിയമം 18 (1) പ്രകാരം വിവരങ്ങള്‍ നിഷേധിക്കപ്പെട്ട യാതൊരാള്‍ക്കും വിവരാവകാശ കമ്മീഷനില്‍ Complaint ഫയല്‍ ചെയ്യാവുന്നതാണ്. സെക്ഷന്‍ 18 (3) പ്രകാരം പ്രസ്തുത complaint യിന്മേല്‍ അന്വഷണം നടത്താനും, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനും, ഫയലുകള്‍ വിളിച്ചുവരുത്താനും സംസ്ഥാന വിവരാവകാശ കമ്മീഷന് അധികാരമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഗോവിന്ദന്‍മാഷ് സംസാരിക്കുന്നത്.

9. പ്രതിപക്ഷം പറഞ്ഞ നുണക്കഥകളുടെ ആയുസ്സൊടുങ്ങി എന്ന് പറഞ്ഞ് ആശ്വാസം കൊള്ളുന്ന ഗോവിന്ദന്‍ മാഷ് ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് മനസിലാവുന്നില്ല. രേഖകള്‍ സഹിതം വ്യക്തമായ അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ഒരക്ഷരം മറുപടി പറയാതെ മിണ്ടാതിരുന്നാല്‍ ആ ആരോപണം പുകയായി പോകുമെന്നാണ് ഗോവിന്ദന്‍ മാഷ് കരുതുന്നതെങ്കില്‍ അദ്ദേഹം വിഢ്ഢികളുടെ ലോകത്താണ്. വെറുതെ കാടടച്ച് വെടി വയ്ക്കാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് ഗോവിന്ദന്‍ മാഷ് പറയണം.
ഞാനും പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും വൈകാതെ കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല ചോദ്യത്തിന് ഉത്തരമായി പറഞ്ഞു

 

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *