ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

Spread the love

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ ഐ.ആര്‍.എസ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐ.ആര്‍.എസി(ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം)ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ഇതിന് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ പ്രധാനമാണെന്നും എന്ത് സംഭവങ്ങള്‍ ഉണ്ടായാലും അത് ജില്ലാ കലക്ടറെയോ എ.ഡി.എമ്മിനെയോ അറിയിക്കണമെന്നും നിർദ്ദേശിച്ചു. ഐ.ആര്‍.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണ്. ജൂണ്‍ അഞ്ചിനകം എല്ലാ ഓഫീസുകളും ഹരിത ഓഫീസാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ദുരന്തങ്ങളുടെ വ്യാപ്തി കുറക്കുന്നതിനും ഐ.ആര്‍.എസ്. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്. ഐ.ആര്‍.എസിന്റെ ഘടന, ഓരോ തലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ എങ്ങനെ പ്രവര്‍ത്തിക്കണം, ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാം എന്നിവ സംബന്ധിച്ച് ക്ലാസുകള്‍ നടന്നു. വണ്ടാഴി രണ്ട് വില്ലേജ് ഓഫീസര്‍ സിജി എം. തങ്കച്ചന്‍, അട്ടപ്പാടി തഹസില്‍ദാര്‍ പി.എ. ഷാനവാസ് ഖാന്‍ എന്നിവര്‍ ക്ലാസുകളെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *