1.10 കോടി ചെലവിൽ മാളയിൽ സബ് രജിസ്ട്രാർ ഓഫീസ്

Spread the love

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: വി ആർ സുനിൽകുമാർ എംഎൽഎ.

പുതുതായി നിർമ്മിക്കുന്ന മാള സബ് രജിസ്ട്രാർ ഓഫീസിന്റെ തറക്കല്ലിടൽ അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു.

മാള സബ് റജിസ്ട്രാർ ഓഫീസിന് 1.108 കോടി രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. 3557 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രണ്ടു നിലകളിലായി പോർച്ച്, ലോബി, കോൺഫിഡൻഷ്യൽ റെക്കോർഡ് റൂം, സബ് രജിസ്ട്രാർ റൂം, ഓഫീസ് റൂം, ഡൈനിങ് റൂം, റെക്കോർഡ് റൂം, ടോയ്‍ലെറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2024 ആഗസ്റ്റ് മാസം വരെയാണ് പൂർത്തീകരണത്തിനുള്ള കാലാവധി.

മാള പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അശോക്, വൈസ് പ്രസിഡൻറ് രവീന്ദ്രൻ ടി. പി, വാർഡ് മെമ്പർ ഉഷ ബാലൻ, മാള പഞ്ചായത്ത് മെമ്പർ സാബുപോൾ എടാട്ടുകാരൻ, അഷ്ടമിച്ചിറ സഹകരണ ബാങ്ക് പ്രെസിഡൻഡ് വത്സൻ വി എം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Author

Leave a Reply

Your email address will not be published. Required fields are marked *