ദുര്‍ബല വിഭാഗ പുനരദിവാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട വേടന്‍, നായാടി, കള്ളാടി, അരുന്ധതിയര്‍/ചക്ലിയന്‍ സമുദായങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് 2020-24 വര്‍ഷത്തില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ദുര്‍ബല വിഭാഗ പുനരദിവാസ പദ്ധതി നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്കുളള പഠനമുറി, ശൗചാലയം, ഭവനപുനരുദ്ധാരണം, കൃഷിഭൂമി, സ്വയംതൊഴില്‍ എന്നീ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 15 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297.

Leave a Reply

Your email address will not be published. Required fields are marked *