ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ 12 കേസുകള്‍കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ എറണാകുളം സെന്‍ട്രല്‍, ഫോര്‍ട്ട് കൊച്ചി, കടവന്ത്ര, ഹാര്‍ബര്‍ ക്രൈം, കണ്ണമാലി, മട്ടാഞ്ചേരി, തൃക്കാക്കര പോലീസ് സ്റ്റേഷനുകളിലായി 10 കേസുകളും റൂറല്‍ പോലീസ് പരിധിയിലെ നെടുമ്പാശ്ശേരി, ഞാറക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രണ്ട് കേസുമാണ് വെള്ളിയാഴ്ച (ജൂണ്‍ 2) രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൊതുസ്ഥലത്ത് മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ മോഡേണ്‍ സ്റ്റോര്‍ എന്ന കടയ്ക്ക് സമീപം നിക്ഷേപിച്ചതിന് മോഡേണ്‍ സ്റ്റോര്‍ ഉടമ സെബാസ്റ്റ്യന്‍ (25) നെ പ്രതിയാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ആതിര സ്റ്റോര്‍ കടയ്ക്ക് സമീപം മാലിന്യം നിക്ഷേപിച്ചതിന് ആതിര സ്റ്റോര്‍ ഉടമ രാജന്‍ (25), കൂളിങ് കോര്‍ണര്‍ എന്ന കടയ്ക്ക് സമീപം നിക്ഷേപിച്ചതിന് കൂളിങ് കോര്‍ണര്‍ ഉടമ ബൈജു (25) എന്നിവരെ പ്രതിയാക്കിയും സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സ്‌കൂട്ടറില്‍ സഞ്ചരിച്ച് ഫോര്‍ട്ട്‌കൊച്ചി ടി.എം മുഹമ്മദ് റോഡില്‍ ചിരട്ടപാലം ജംഗ്ഷന് സമീപം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് ഫോര്‍ട്ട്‌കൊച്ചി പുഴമംഗലത്ത് വീട്ടില്‍ പി എ ജോസഫ് (59) നെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
പൊന്നുരുന്നി ഓവര്‍ബ്രിഡ്ജിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് നെട്ടൂര്‍ ദാറുല്‍ കാഹിറത്ത് വീട്ടില്‍ അബ്ദുല്‍ അഷറഫ് (28) നെ പ്രതിയാക്കി കടവന്ത്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മിനി ടാങ്കര്‍ ലോറിയില്‍ സഞ്ചരിച്ച് രാമേശ്വരം വില്ലേജ് ഐലന്റ് കരയില്‍ കൊങ്കണ്‍ റോഡില്‍ കക്കൂസ് മാലിന്യം തള്ളിയതിന് 3/749 ദേവസ്വം പറമ്പ് മട്ടാഞ്ചേരിയില്‍ ഹാരിസിനെ (47 ) പ്രതിയാക്കി ഹാര്‍ബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മലിനജലം പൊതു റോഡിലേക്ക് ഒരുക്കിയതിന് ആലപ്പുഴ പുത്തന്‍ തറവീട്ടില്‍ പി പി ലിജു (39), കോട്ടയം ഉള്ളാടം തറ വീട്ടില്‍ നന്ദപ്പന്‍ (61) എന്നിവരെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചെല്ലാനം ഗൊണ്ടുപറമ്പ് ഏഴുപുന്ന റോഡില്‍ വക്കീല്‍മുക്ക് ഭാഗത്ത് മലിനജലം ഒഴുക്കിയതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ജംഗ്ഷന് സമീപമുളള സിറ്റി സ്റ്റോര്‍സ് എന്ന കടയുടെ മുന്‍വശത്ത് മാലിന്യം ിക്ഷേപിച്ചതിന് മട്ടാഞ്ചേരി ഫാത്തിമാസില്‍ എന്‍ കെ മുഹമ്മദ് ഷെരീഫ് (76) നെ പ്രതിയാക്കി മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാക്കനാട് ഐ എം ജി ജംഗ്ഷന്‍ ഭാഗത്ത് പളളിക്കര റോഡരികില്‍ മാലിന്യം ിക്ഷേപിച്ചതിന് വയനാട് മൂലക്കര വീട്ടില്‍ ജിതിന്‍ (30) നെ പ്രതിയാക്കി തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
റൂറല്‍ പോലീസ് പരിധിയില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചതിന് നെടുമ്പാശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ ജലീലിനെതിരെയും ഞാറക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ ശിവകുമാറിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.