36 നായ്ക്കൾ വാഹനത്തിൽ പൂട്ടിയിട്ട നിലയിൽ ഒക്‌ലഹോമ ദമ്പതികൾ അറസ്റ്റിൽ – പി പി ചെറിയാൻ

Spread the love

ഒക്ലഹോമ സിറ്റി : യു-ഹാളിൽ പൂട്ടിയിട്ട നിലയിൽ 36 നായ്ക്കളെ കണ്ടെത്തിയതിനെ തുടർന്ന് ഒക്‌ലഹോമ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 5-നായിരുന്നു സംഭവം .ഒക്‌ലഹോമ സിറ്റി അനിമൽ വെൽഫെയർ ക്രൂവിനെ സഹായിക്കാൻ , ഒക്ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരെ നോർത്ത് വെസ്റ്റ് എക്സ്പ്രസ്സ് വേയുടെ സമീപമുള്ള ഒരു വാൾമാർട്ടിലേക്ക് വിളിച്ചു.

അറസ്‌റ്റ് സത്യവാങ്മൂലം അനുസരിച്ച് യു-ഹാൾ ട്രക്കിനെക്കുറിച്ചും അതിൽ നിറയെ മൃഗങ്ങൾ മണക്കുന്നതായും വാൾമാർട്ട് ജീവനക്കാരിൽ നിന്ന് അന്വേഷകർക്ക് വിവരം ലഭിച്ചതായി കാണുന്നു

ഉദ്യോഗസ്ഥർ എത്തിയപ്പോൾ,പാർക്ക് ചെയ്ത യു-ഹാൾ അവർ കണ്ടെത്തി.കാർഗോ ഏരിയയുടെ ഉൾവശം 100 ഡിഗ്രിയിൽ കൂടുതലാണെന്നും നായ്ക്കളും നായ്ക്കുട്ടികളുമുള്ള ഒന്നിലധികം കൂടുകൾ ഉണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

വാഹനത്തിനുള്ളിൽ 36 നായ്ക്കളും നായ്ക്കുട്ടികളും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞു.
കൂടുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നതിനാൽ പല നായ്ക്കൾക്കും ഹീറ്റ് സ്ട്രോക്കിന്റെ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

“നിരവധി കൂടുകളിൽ ധാരാളം നായ്ക്കൾ ഉണ്ടായിരുന്നു, നായ്ക്കൾക്ക് കൂടുകളിൽ സ്വതന്ത്രമായി നീങ്ങാൻ കഴിഞ്ഞില്ല, ചിലത് ഒന്നിനു മുകളിൽ മറ്റൊന്ന് ചവിട്ടുന്നു, യു-ഹോളിനുള്ളിൽ ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നു,” സത്യവാങ്മൂലത്തിൽ പറയുന്നു.

നായ്ക്കളെയെല്ലാം ഒക്‌ലഹോമ സിറ്റി അനിമൽ വെൽഫെയർ വിഭാഗത്തിന്റെ സംരക്ഷണയിലാക്കി.

അന്വേഷണത്തിന്റെ ഫലമായി, മൃഗപീഡനവുമായി ബന്ധപ്പെട്ട 36 പരാതികളിൽ ദമ്പതികളായ ഡെക്സ്റ്റർ മാനുവൽ, ലിൻഡ മാനുവൽ എന്നിവരെ അധികൃതർ അറസ്റ്റ് ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *