പ്രളയത്തിൽ വീടുകൾ നഷ്ടപെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരതുക വർധിപ്പിച്ചു നൽകി സർക്കാർ. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കൈനകരി പഞ്ചായത്തിലെ 10 കുടുംങ്ങൾക്കാണ് അധിക ധനസഹായം നൽകിയത്. 2018-ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം
സഹായധനം അനുവദിച്ചിരുന്നു. എന്നാൽ ഈ തുക കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്നും അതിനാൽ അധിക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുതലും കൈത്താങ്ങും കുട്ടനാട് താലൂക്ക് തല അദാലത്തിൽ അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ പരിഗണിച്ച മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും 10 കുടുംബങ്ങൾക്കും 1, 91,250 രൂപ വീതം അദാലത്ത് വേദിയിൽ വെച്ച് കൈമാറി. കൈനകരി സ്വദേശികളായ ത്രേസ്യാമ്മ, നവീനൻ, ബി. സന്തോഷ്, ലൂസി ചാക്കോ, ഇ. ആർ ഇന്ദുലേഖ, കുഞ്ഞുമ്മ, സരള, ഔസേഫ് ഫ്രാൻസിസ്,വി. പി ചന്ദ്രൻ, ശശികുമാർ എന്നിവർക്കാണ് അധിക ധനസഹായം ലഭിച്ചത്.
വീടും ഭൂമിയും നഷ്ടപ്പെട്ട ചമ്പക്കുളം സ്വദേശികളായ ജയകുമാറിനും ഓമനക്കുട്ടനും സ്ഥലം വാങ്ങുന്നതിനായി 9,049000 രൂപ വീതവും അനുവദിച്ചു.