ബ്ലോക്ക് പ്രസിഡന്റുമാര്‍ക്ക് കെപിസിസി പരിശീലന പഠന ക്യാമ്പ് 12 മുതല്‍ 15വരെ

Spread the love

പുതുതായി നിയമിക്കപ്പെട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ക്കുവേണ്ടി കെപിസിസിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പഠനക്യാമ്പ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണ്‍ അറിയിച്ചു. ജൂണ്‍ 12 മുതല്‍ 15വരെയുള്ള ദിവസങ്ങളില്‍ ഏഴുജില്ലകള്‍ വീതം രണ്ട് മേഖലകളായി തിരിച്ച് നടത്തുന്ന ക്യാമ്പില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ ക്യാമ്പ് ജൂണ്‍ 12, 13 തീയതികളില്‍ ആലുവ എടത്തല, ശാന്തിഗിരി ക്യാമ്പ് സെന്ററില്‍ വെച്ചും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളുടെ ക്യാമ്പ് 14, 15 തീയതികളില്‍ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് റോഡിലുള്ള അപ്പോളോ ഡിമോറയില്‍ വെച്ചും നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *