ഒക്ലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു – പി പി ചെറിയാൻ

Spread the love

ഒക്ലഹോമ:നോർത്ത് അമേരിക്ക യൂറോപ്പ്ഭദ്രാസനം നേറ്റീവ് അമേരിക്കൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ലഹോമ ബ്രോക്കൺ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു.

ജൂൺ 6 മുതൽ ജൂൺ 9 വെള്ളിവരെ നാലു ദിവസം നീണ്ടുനിന്ന വി ബി എസിൽ ആരാധന ,ഗാനാലാപനം, ബൈബിൾ ക്ലാസ്, സുവിശേഷ പ്രസംഗങ്ങൾ, സമർപ്പണ സമയം, കൗൺസിലിംഗ് സെഷനുകൾ, ടാലന്റ് നൈറ്റ് , കല സംസ്‌കാരിക പരിപാടികൾ എന്നിവയും ഉൾപ്പെട്ടിരുന്നു.

ഡാലസ് ഏരിയ മാർത്തോമ്മാ പള്ളികളിൽ നിന്നുള്ള യുവജനങ്ങൾ ബ്രോക്കൺ ബോ ഒക്ലഹോമയിലെ നേറ്റീവ് അമേരിക്കൻ മിഷൻ ഫീൽഡ് സന്ദർശിക്കുകയും പ്രദേശത്തെ ചോക്റ്റാവ് ഗോത്രക്കാർക്കിടയിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു . 50 ലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു,ഡാളസ് ഇടവകകളിൽ നിന്നുള്ള 20 യുവജനങ്ങൾ വെക്കേഷൻ ബൈബിൾ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *