കൊച്ചി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള മികച്ച സ്ഥാപനങ്ങളെ നിർണയിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്
2023ലെ കണക്കുപ്രകാരം, ചെന്നൈ ആസ്ഥാനമായുള്ള സവീത ആരോഗ്യ- ശാസ്ത്ര- സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിമാറ്റ്‌സ്) എഞ്ചിനീയറിംഗ് വിഭാഗം അറുപത്തിനാലാം റാങ്ക് കരസ്ഥമാക്കി. ദേശീയ തലത്തിൽ എണ്ണായിരത്തിലധികം സ്ഥാപനങ്ങളെ മറികടന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് മികച്ച വിജയം കരസ്ഥമാക്കിയത്. കൂടാതെ, സർവകലാശാല നിലവാരത്തിൽ ഇന്ത്യയിലെ പതിമൂന്നാമത്തെ യൂണിവേഴ്സിറ്റി ആകാനും സവീത യൂണിവേഴ്സിറ്റിക്ക് സാധിച്ചു.
പ്രഗത്ഭരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ സവീത സർവകലാശാല വഹിച്ച പങ്കിനുള്ള അംഗീകാരമായാണ് ഉന്നത റാങ്കിനെ കാണുന്നതെന്ന് ചാൻസിലർ എൻ എം വീരയ്യൻ പറഞ്ഞു. “സിമാറ്റ്‌സ് എഞ്ചിനീയറിംഗിലെ ഫാക്കൽറ്റി, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരുടെ അചഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവാണ് ഈ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത് കൈവരിച്ച മികവ് നിലനിർത്തുന്നതിനോടൊപ്പം കൂടുതൽ ഉയരങ്ങളിലേക്ക് സർവകലാശാലയെ എത്തിക്കുന്നതിനുള്ള നടപടികളാണ് ഇനിയുള്ളത്.” അദ്ദേഹം അഭിപ്രായപ്പെട്ടു.
Report : Sneha Sudarsan