പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് അപമാനിക്കാനുള്ള ബോധപൂർവമായ നീക്കം , ചെന്നിത്തല
യെച്ചൂരിയുടേത് കള്ളക്കളി.
തിരു: പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് അപമാനിക്കാനുള്ള ബോധപൂർവമായ നീക്കമാണ് മുഖ്യമന്ത്രി നടത്തി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സർക്കാരിന്റെ മുഖം രക്ഷപ്പെടുത്താനുള്ള പെടാപാടാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ അഴിമതികൾ ഓരോന്നായി ഞങ്ങൾ പുറത്തു കൊണ്ടുവന്നതിലുള്ള പ്രയാസം കൊണ്ടാണ് പോലീസിനെ ഉപയോഗിച്ചും വിജിലൻസിനെ ഉപയോഗിച്ചും കൊണ്ടുള്ള കള്ള കേസുകൾ എടുക്കുന്നു ഞാൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ സർക്കാരിനെതിരെ ഓരോ അഴിമതി
ആരോപണം ഉന്നയിക്കുമ്പോഴും ഓരോ കേസുകൾ രജിസ്റ്റർ ചെയ്തു. എന്റെ പേരിൽ 5 വിജിലൻസ് കേസ് ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് 7 വർഷമായിട്ടും ഒരു കേസിൽ പോലും FIR പോലും ഇടാത്തത് .? അപ്പോൾ ഗവൺമെന്റിനെതിരെ ആരോപണം ഉന്നയിക്കുമ്പോഴും അഴിമതി ആരോപണം ഉന്നയിക്കുന്ന സന്ദർഭത്തിലും പ്രതിപക്ഷ നേതാക്കന്മാരുടെ വായടപ്പിക്കാനുള്ള ഒരു വിഫല ശ്രമമാണ് ഇന്ന്സംസ്ഥാന മുഖ്യമന്ത്രി നടത്തി കൊണ്ടിരിക്കുന്നത്..
ടൈം സ്ക്വയറിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇവിടെ കെ പി നി സി പ്രസിഡന്റിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ടൈം സ്ക്വയർ യോഗത്തിൽ പങ്കെടുക്കുമ്പോഴും മുഖ്യമന്ത്രി നൽകുന്ന നിർദേശമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്നലെ കെ പി സി സി പ്രസിഡന്റ് ഈ കേസിനെ പറ്റി വ്യക്തമായി കുടുതൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കേസ് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു പറഞ്ഞിട്ടുണ്ട്. ഇങ്ങിനെയുള്ള കള്ള കേസുകളിൽ പ്രതിപക്ഷ നേതാക്കളെ പെടുത്തിയാൽ ഗവൺമെന്റ് രക്ഷപ്പെടുമെന്ന ധാ രണ വേണ്ട. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ ചെളിക്കുണ്ടിൽ കിടക്കുന്ന സർക്കാരാണിത്. ആര് വിചാരിച്ചാലും ഈ സർക്കാറിനെ രക്ഷപ്പെടുത്താൻ കഴിയില്ല. ഈ ഗവൺമെന്റ് ഒരു മുങ്ങുന്ന കപ്പലാണ്.
ഒരു കാലത്തും ഉണ്ടാകാത്ത വിധം പ്രതിപക്ഷ നേതാക്കളുടെ പേരിൽ കേസെടുക്കുന്നു, മാധ്യമ പ്രവർത്തകരുടെ പേരിൽ കേസെടുക്കുന്നു എതിർക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്നു വിനു വി ജോൺ മുതൽ എറണാകുളത്തെ അഖിലാ നമ്പ്യാരെ വരെയുള്ള മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെ തങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്തുന്ന ഒരു ഏകാധിപതിയായി പിണറായി വിജയൻ മാറുന്നു , എല്ലാവരെയും അടിച്ചമർത്തി കേരളം ഭരിക്കാമെന്ന സ്വപ്നം പിണറായിക്ക് വേണ്ട. എം വി ഗോവിന്ദന് എന്തുപറ്റിയെന്ന് മനസിലാകുന്നില്ല , അദ്ദേഹം പാർട്ടി സെക്രട്ടറിയാണ് എന്നാണ് നമ്മുടെ വിശ്വാസം, അദ്ദേഹം ആഭ്യന്തര മന്ത്രിയെ പോലെയാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
ഏകെജി സെന്റർ നേരിട്ടാണോ കേരളം ഭരിക്കുന്നത്, മാധ്യമ പ്രവർത്തകർക്കും പ്രതിപക്ഷ നേതാക്കൾക്കും എതിരെ കേസ്സെടുക്കുന്നത് ശരിയാണെന്നാണ്എം.വി ഗോവിന്ദൻ പറയുന്നത്. നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തിന്റെ പാതയിലൂടെ പിണറായി വിജയൻ നീങ്ങുന്നു. അതുകൊണ്ടാണ് കുറെക്കാലമായിട്ട് കേരളത്തിൽ ബി ജെ പി ക്കാർ ശബ്ദമില്ലാത്തവരായി. ബി ജെ പി യുടെ ബി ടീമായി പിണറായി സർക്കാർ മാറി,
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽപ്പെട്ട ആർക്കെതിരെയും കേസെടുത്തില്ലല്ലോ, ? സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എത്ര കേസുകൾ റജിസ്റ്റർ ചെയ്തു? വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച കേസുകളിൽ എത്രയെണ്ണം രജീസ്റ്റർ ചെയ്തു. ?
കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ തരം തിരിവു കാണിക്കുന്നു. ദേശീയ തലത്തിൽ മാധ്യമങ്ങളെ വേട്ടയാടുമ്പോൾ പ്രതികരിക്കുന്ന യെച്ചൂരി കേരളത്തിൽ മാധ്യമങ്ങളെ വേട്ടയാടുമ്പോൾ മിണ്ടുന്നില്ല, സീതാറാം യെച്ചൂരിക്ക് രണ്ടുതരം നയമാണ്. ഇക്കാര്യത്തിൽ യച്ചൂരി കള്ളകളി കളിക്കുകയാണ്. ഒരു കാര്യം വ്യക്തമായി പറയാം പിണറായി വിജയന്റെ ദാർഷ്ട്യത്തിനും ധിക്കാരത്തിനും ഏകാധിപത്യത്തിനുമെതിരെ ശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി