മാഗ് മുൻകാല പ്രസിഡന്റുമാരെയും ബോർഡംഗങ്ങളെയും ആദരിക്കുന്നു : ജീമോൻ റാന്നി

Spread the love

ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) നാളിതു വരെയുള്ള മുൻ പ്രസിഡന്റുമാരെയും ഡയറക്ടർ ബോർഡ് അംഗംങ്ങളെയും ആദരിക്കുന്നു.

1987 ൽ സ്‌ഥാപിതമായ മാഗിന്റെ ഇതുവരെയുള വളർച്ചയ്ക്ക് സംഘടനയെ ഉജ്ജ്വലമായി നയിച്ച പ്രസിഡൻറ്മാരോടും ഡയറക്ടർ ബോർഡ് അംഗങ്ങളൊടും മാഗ് കടപ്പെട്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും കാലാകാലങ്ങളിൽ ശക്തമായ നേതൃനിരയെ വളർത്തിയെടുക്കുവാൻ അവർ കാണിച്ച താൽപര്യവും ഉത്സാഹവും പ്രശംസനീയമാണെന്നും ആദരവ് ചടങ്ങകൾ പ്രൗഢ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മാഗ് പ്രസിഡണ്ട് ജോജി ജോസഫും സെക്രട്ടറി മെവിൻ ജോണും പറഞ്ഞു.

ജൂൺ 18 ന് ഞായറാഴ്ച വൈകിട്ട് 4.30 ന് സ്റ്റാഫ്‌ഫോർഡ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ് ചർച്ച്‌ ഹാളിൽ (2411 5th street, Stafford, TX 77477) വച്ച് നടത്തപെടുന്ന മാഗ് കുടുംബസംഗമത്തോട് അനുബന്ധിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം ചാരിറ്റി ഫണ്ട് റേയ്സിംഗ് ഉത്ഘാടനവും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികൾ, ഗാനമേള, ഫുഡ് സ്റ്റാളുകൾ, വിവിധ വിനോദ മത്സരങ്ങൾ, ആകർഷകമായ ഡോർ പ്രൈസുകൾ തുടങ്ങിയവ മാഗ് കുടുംബ സംഗമത്തെ മികവുറ്റതാക്കി മറ്റും.

എല്ലാ മാഗ് അംഗങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ജോജി ജോസഫ് (പ്രസിഡണ്ട്) – 713 515 8432
മെവിൻ ജോൺ (സെക്രട്ടറി) – 832 679 1405
ജോയ്.എൻ.ശാമുവേൽ (ജനറൽ കൺവീനർ) – 832 606 5697
മാത്യു മത്തായി (ഇവന്റ് കോർഡിനേറ്റർ) – 832 800 1728
മൈസൂർ തമ്പി (കോർഡിനേറ്റർ) – 281 701 3220

Author

Leave a Reply

Your email address will not be published. Required fields are marked *