നോർത്ത് അമേരിക്ക & യൂറോപ്പ് മാർത്തോമാ ഭദ്രാസനം സമാഹരിച്ച ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് കൈമാറി

Spread the love

ന്യൂയോർക് :2023 ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പത്തെത്തുടർന്ന് നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മാർത്തോമാ മെത്രാപ്പോലീത്തയുടെ നിർദേശാനുസരണം നോർത്ത് അമേരിക്ക & യൂറോപ്പ് മാർത്തോമാ ഭദ്രാസന ഇടവകകളിൽ സ്തോത്രകാഴ്ചയായും പ്രത്യേക സംഭാവനയുമായി സമാഹരിച്ച മുഴുവൻ തുകയും ഭദ്രാസനാധിപൻ റൈറ്റ് റവ ഐസക് മാർ ഫിലക്‌സീനോസ് എപ്പിസ്‌കോപ്പ 2023 ജൂൺ 13-ന് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ,ഈസ്റ്റേൺ യുണൈറ്റഡ് സിറിയക് ഓർത്തഡോക്‌സ് സഭ ആർച്ച് ബിഷപ്പ് മോർ ദിയൊനിഷ്യസ് ജോൺ കവാക്കിന് കൈമാറി.

ആർച്ച് ബിഷപ്പ് മോർ ടൈറ്റസ് യെൽദോ (മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇൻ നോർത്ത് അമേരിക്ക), റവ. ജോർജ്ജ് എബ്രഹാം (NAE ഭദ്രാസന സെക്രട്ടറി), കൂടാതെ ജോർജ്ജ് പി ബാബു (എൻഎഇ രൂപതാ ട്രഷറർ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Report :  P.P.Cherian BSc, ARRT(R)

Freelance Reporter
Sunnyvale,Dallas

Author

Leave a Reply

Your email address will not be published. Required fields are marked *