റിച്ച്മണ്ടിലെ അന്താരാഷ്‌ട്ര യോഗ ദിനം ശ്രദ്ധേയമായി

Spread the love

വാൻകൂവർ : കാനഡയിലെ റിച്‌മണ്ട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫീനിക്‌സ്‌ റിച്‌മണ്ട്‌ മലയാളി അസോസിയേഷൻ കോൺസുലേറ്റ്‌ ജനറൽ ഓഫ്‌ ഇൻഡ്യ ) വാൻകൂവറുമായി സഹകരിച്ചു ജൂൺ 10നു നടത്തിയ 2023’ലെ അന്താരാഷ്‌ട്ര യോഗ ദിനം ശ്രദ്ധേയമായി.

ആർട്ട് ഓഫ് ലിവിംഗിൽ നിന്നും ഭാവന ഭിരി സഹിനി യോഗ സെഷൻ നടത്തി. ഏകദേശം ഇരുപതോളം പേർ പങ്കെടുത്തു. ഒരു മണിക്കൂർ നീണ്ടു നിന്ന സെഷൻ വളരെ അധികം ഉന്മേഷം പകരുന്നത് ആയിരിന്നു.

ഫീനിക്സ് റിച്ച്മണ്ട് മലയാളീ അസോസിയേഷൻ സെക്രട്ടറി പ്രവീൺ കുമാർ യോഗ ദിനത്തിൽ വന്നു പങ്കെടുത്ത
എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *