അഴിമതിയെക്കുറിച്ചു വിവരം നൽകാനുള്ള സംവിധാനം; എല്ലാ സ്ഥാപനങ്ങളിലും ബോർഡ് പ്രദർശിപ്പിക്കണം

Spread the love

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന നിർദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലൻസ് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
സർക്കാർ/ അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളിൽനിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോർഡിൽ പ്രദർശിപ്പിക്കണം. വിജിലൻസ് ആസ്ഥാനത്തെ ടോൾ ഫ്രീ നമ്പർ 1064/ 8592900900, വാട്സ്ആപ്പ്- 9447789100, ഇ-മെയിൽ: vig.vacb@kerala.gov.in, വെബ്സൈറ്റ്- www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദർശിപ്പിക്കണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോർഡിൽ പ്രദർശിപ്പിക്കണം. ഇത് സർക്കുലറിനൊപ്പമുള്ള അനുബന്ധത്തിൽ നൽകിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *