ന്യൂയോർക്:സിവിൽ സമൂഹത്തിൽ മാരക പ്രഹര ശേഷിയുള്ള തോക്കുകൾക്ക് സ്ഥാനമില്ലെന്നും ,’ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്നും കമലാഹാരിസ് .
കോൺഗ്രസിൽ നിന്ന് “ആക്രമണ ആയുധ നിരോധനം” ആവശ്യപ്പെടുന്ന തീരുമാനം വന്നാൽ പ്രസിഡന്റ് തന്നെ അതിൽ ഒപ്പിടുമെന്ന് കമലാ വാഗ്ദാനം ചെയ്യുന്നതായി .ഒരു ട്വീറ്റിൽ അവർ വളരെ വ്യക്തമായി പറഞ്ഞു.
രാഷ്ട്രീയ നിരൂപകർ മുതൽ തോക്ക് അവകാശ സംഘടനകൾ വരെയുള്ള വിമർശകർ വൈസ് പ്രസിഡന്റിനു ശക്തമായ ഭാഷയിൽ മറുപടി നൽകി.
“നിങ്ങൾ ഒരു കരാർ ഉണ്ടാക്കൂ, യഥാർത്ഥ യുദ്ധക്കളത്തിൽ ഉപയോഗിച്ചതായി കാണിക്കാൻ കഴിയുന്ന എല്ലാ ആയുധങ്ങളും ഞങ്ങൾ നിരോധിക്കും. അത് എ ആർ 15 അല്ല.”റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഡോ. മാർക്ക് യംഗ് ട്വീറ്റ് ചെയ്തു.
അമേരിക്കൻ ഭടന്മാർ ഒരു സുപ്രഭാതത്തിൽ അഫ്ഗാനിസ്ഥാൻ വിടുമ്പോൾ ” 7 ബില്യൺ ഡോളർ യഥാർത്ഥ യുദ്ധായുധങ്ങൾ അഫ്ഗാനിസ്ഥാന്റെ തെരുവുകളിൽ ഉപേക്ഷിച്ചതിനെക്കുറിച്ചു . നിങ്ങൾക്കു എന്താണ് പറയാനുള്ളത് കാരണം അവർ സിവിൽ അല്ല!” കമല ഹാരിസിന്റെ പ്രസ്താവനയെ പരിഹസിച്ചു
അമേരിക്കൻ ഫയർ ആംസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പാട്രിക് പാർസൺസ് ട്വീറ്റ് ചെയ്തു, “നിങ്ങളുടെ ട്വീറ്റ് കാരണം, ഈ വാരാന്ത്യത്തിൽ കുറച്ചുകൂടി വാങ്ങാൻ ഞങ്ങൾ പോകുന്നുവെന്നും അവർ പറഞ്ഞു.
Report : P.P.Cherian BSc, ARRT(R)